
കാക്കനാട്: നോവല്‍ ആളുകളിലേക്കെത്തുന്നത് ഭാഷയുടെ സൗന്ദര്യംകൊണ്ടാണെന്ന് എഴുത്തുകാരനും തിരക്കഥാകൃത്തുമായ പി.വി. ഷാജികുമാര്‍. മാതൃഭൂമി ബുക്‌സ് പുറത്തിറക്കിയ മരണവംശം എന്ന ബെസ്റ്റ് സെല്ലര്‍ നോവലിന്റെ വിശേഷങ്ങള്‍ കാക്കനാട് മാതൃഭൂമി ബുക് സ്റ്റാളില്‍ വായനക്കാരുമായി നോവലെഴുത്തിലെ അനുഭവങ്ങള്‍ പങ്കുവയ്ക്കുകയായിരുന്നു നോവലിസ്റ്റ്. മുഖാമുഖത്തില്‍ സൂരജ് രാജേഷ് ചേലാട്ട് ഷാജി കുമാറുമായി സംവദിച്ചു.
പാട്ടിന്റെ സ്വാധീനവും ഇഷ്ടവും
പൊതുവേ തന്റെ ഭാഷയ്ക്ക് കൂടുതല്‍ മുറുക്കം ഉണ്ടാവാറുണ്ട്. എന്നാല്‍, ഇതങ്ങനെ വേണ്ട, കൂടുതല്‍ അയഞ്ഞ് ചെറിയ വാക്കുകളില്‍, മനസ്സിനെ തൊടുന്ന വാക്കുകളില്‍ എഴുതാമെന്ന് തീരുമാനിക്കുകയായിരുന്നു. പാട്ടിന്റെ സ്വാധീനവും പാട്ടിനോടുള്ള ഇഷ്ടവും എഴുത്തിലുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
സ്നേഹം തോന്നുന്ന 'മര്‍ള്'
കാസര്‍കോട് ജില്ലയില്‍, താന്‍ ജനിക്കുന്നതിനുമുന്‍പ് നടക്കുന്ന ഒരു കഥയാണത്. തന്റെ വലിയമ്മയും ചെറിയമ്മയുമൊക്കെ പറഞ്ഞുകേട്ട ഓര്‍മ്മയുണ്ട്. എന്നാല്‍, ഇന്ന് ആ കഥ ആരും പറഞ്ഞുകേള്‍ക്കുന്നില്ല. അതിനാല്‍ത്തന്നെ അന്നത്തെ വാക്കുകളും പ്രയോഗങ്ങളുമെല്ലാം കൊണ്ടുവരണമെന്നുണ്ടായിരുന്നു. അങ്ങനെ ഒരു വാക്കാണ് മര്‍ള് എന്നത്. വളരെയധികം സ്‌നേഹം തോന്നുന്ന എന്നതാണ് അതിന്നര്‍ഥം. അതിനുപകരം അത്രമേല്‍ സ്‌നേഹത്തിലുള്ള എന്നെഴുതാന്‍ തുടങ്ങിയാല്‍ കൈ വിറയ്ക്കും. അവിടെ മര്‍ള് എന്നേ എഴുതാനാവൂ. അല്ലെങ്കില്‍ അവിടെ ജനിച്ച ഒരാള്‍ എന്ന നിലയ്ക്ക് കുറ്റബോധം തോന്നുമെന്ന് ഷാജികുമാര്‍ പറയുന്നു.
ദൃശ്യപരതയുടെ പുസ്തകം
മരണവംശത്തിലെ രംഗങ്ങളെല്ലാം ദൃശ്യപരമായി മനസ്സില്‍ സൃഷ്ടിച്ച ശേഷമാണ് എഴുതിയത്. അതിനാല്‍ത്തന്നെ ഈ പുസ്തകം വായിക്കുമ്പോള്‍ അതിലെ വിഷ്വലുകള്‍ നിങ്ങളുടെയെല്ലാം മനസ്സിലുണ്ടാകുമെന്ന് ഉറപ്പുണ്ട്- അദ്ദേഹം പറഞ്ഞു.
Content Highlights: Marana Vamsam author PV Shajikumar talks
Published: 13 Aug 2025, 08:17 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented