കണ്ണൂർ: തലശ്ശേരി ഗവ. ബ്രണ്ണന്‍ കോളേജ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മലയാള സാഹിത്യ ഗവേഷകരുടെ സംസ്ഥാനതല കൂട്ടായ്മയായ മലയാളം ഓപ്പണ്‍ അക്കാദമിയും കൂത്തുപറമ്പ് കോ ഓപ്പറേറ്റീവ് റൂറല്‍ ബാങ്കും സംയുക്തമായി ഏര്‍പ്പെടുത്തിയ മലയാളം ഓപ്പണ്‍ അക്കാദമി സാഹിത്യപുരസ്‌കാരം പി.വി. ഷാജികുമാറിന്.

To advertise here,

അദ്ദേഹത്തിന്റെ 'മരണവംശം' എന്ന നോവലാണ് പുരസ്‌കാരത്തിന് അര്‍ഹമായത്. 11,111 രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്‌കാരം മേയ് നാലിന് അഞ്ചിന് കൂത്തുപറമ്പ് സഹകരണ റൂറല്‍ ബാങ്ക് ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ സമ്മാനിക്കും.

പുരസ്‌കാരസമിതി ചെയര്‍മാന്‍ കെ. ധനഞ്ജയന്‍, കണ്‍വീനര്‍ അമല്‍രാജ് പാറേമ്മല്‍, സിതാര ജയറാം എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.