കവിയും ഗാനരചയിതാവും പത്രപ്രവര്‍ത്തകനുമായിരുന്ന ചാത്തന്നൂര്‍ മോഹന്റെ സ്മരണക്കായി ഏര്‍പ്പെടുത്തിയ 2025-ലെ സാഹിത്യ പുരസ്‌കാരത്തിന് പി.വി. ഷാജികുമാര്‍ രചിച്ച 'മരണവംശം' എന്ന നോവല്‍ അര്‍ഹമായി. 25,000 രൂപയും ആര്‍.കെ. രൂപകല്പനചെയ്ത ശില്‍പവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്‌കാരം.

To advertise here,

ജൂണ്‍ 15-ന് വൈകിട്ട് 4 മണിക്ക് കൊല്ലം പ്രസ് ക്ലബ്ബില്‍ നടക്കുന്ന ചടങ്ങില്‍ കവി പ്രഭാവര്‍മ്മ പുരസ്‌കാരം സമ്മാനിക്കുമെന്ന് ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ഡോ. പ്രസന്നരാജന്‍, ജനറല്‍ സെക്രട്ടറി വിനീഷ് വി. രാജ് എന്നിവര്‍ അറിയിച്ചു. 

പ്രൊ. എ. ഷീലാകുമാരി, ഡോ. എം.എസ്. സുചിത്ര, എഴുത്തുകാരനായ ഇളവൂര്‍ ശ്രീകുമാര്‍ എന്നിവരടങ്ങിയ സമിതിയാണ് അവാര്‍ഡിന് അര്‍ഹമായ കൃതി തെരഞ്ഞെടുത്തത്.