
കോട്ടയം: പാലാ യുവസാഹിത്യവേദിയുടെ 2025-ലെ സാഹിത്യ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. മധുപാല്‍, ശൈലന്, ഡോ. വിനീതാ വിജയന് എന്നിവരാണ് പുരസ്ക്കാര ജേതാക്കള്‍. 25000 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരങ്ങള്‍. എ.എസ്.ചന്ദ്രമോഹനന് പ്രത്യേക ജൂറി പുരസ്ക്കാരവും നേടി.
മധുപാലിന്റെ 'ഇരുകരകള്‍ക്കിടയില്‍ ഒരു ബുദ്ധന്' എന്ന കഥാസമാഹാരം വൈക്കം മുഹമ്മദ് ബഷീര്‍ പുരസ്കാരത്തിനും, ശൈലന്റെ കവിതാസമാഹാരം 'രാഷ്ട്രമീമാംസ' പാലാ നാരായണന് നായര്‍ പുരസ്കാരത്തിനും ഡോ: വിനീതാ വിജയന്റെ ''മലയാളം: പുതുകാലം' എന്ന പുസ്തകം ജോസഫ് മുണ്ടശ്ശേരി പുരസ്കാരത്തിനുമാണ് അര്‍ഹമായത്.
ലളിതാംബിക അന്തര്‍ജ്ജനം പ്രത്യേക ജൂറി പുരസ്കാരത്തിന് എ. എസ് ചന്ദ്രമോഹനന്റെ 'ഹൃദയഗാഥ 'എന്ന കവിതാസമാഹാരം അര്‍ഹമായി.
ഡോ. കെ.ബി. ശെല്‍വമണി, വി.ആര് സുധീഷ്, ഡോ. ആശാ നജീബ് എന്നിവരടങ്ങുന്ന വിദഗ്ദ്ധസമിതിയാണ് പുരസ്കാരനിര്‍ണ്ണയം നടത്തിയത്.
പുരസ്കാരങ്ങള്‍ സെപ്തംബര്‍ പതിമൂന്നിന് പാലായില്‍ വെച്ച് നടക്കുന്ന ചടങ്ങില്‍ സഹകരണ-രജിസ്ട്രേഷന് വകുപ്പുമന്ത്രി വി. എന്‍ വാസവന് ജേതാക്കള്‍ക്ക് സമ്മാനിക്കുമെന്ന് പാലാ യുവസാഹിത്യവേദി ചെയര്മാന് ലാലിച്ചന്‍ ഫ്രാന്‍സിസ് മുറിഞ്ഞനാല്, പ്രസിഡണ്ട് അക്ഷയ് വേണു എന്നിവര്‍ അറിയിച്ചു.
Content Highlights: Pala Literary Awards won by Madhupal, Shylan, Dr. Vineetha Vijayan
Published: 03 Sept 2025, 06:32 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented