പിഎല്‍ ക്രിക്കറ്റ് ചെയ്തതെന്തോ അതുപോലെ മലയാളസാഹിത്യത്തിന് നല്‍കാന്‍ സാഹിത്യമത്സരങ്ങള്‍ക്കാകണമെന്ന് എന്‍.എസ് മാധവന്‍ പറഞ്ഞു. പുരസ്‌കാരങ്ങള്‍ സമ്മാനിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. എഴുത്തിലേക്കുള്ള ഏണിപ്പടിയാണ് ഈ പുരസ്‌കാരം. 1970-ല്‍ ഈ പുരസ്‌കാരം എനിക്ക് ലഭിച്ചില്ലായിരുന്നുവെങ്കില്‍ ഞാനൊരു എഴുത്തുകാരനായി മാറില്ലായിരുന്നു- അദ്ദേഹം വ്യക്തമാക്കി. 

To advertise here,

അടുത്തവര്‍ഷം മുതല്‍ സാഹിത്യതത്പരരായ വിദ്യാര്‍ഥികള്‍ക്കായി സാഹിത്യക്യാമ്പ് നടത്തുന്ന കാര്യം ആലോചനയിലുണ്ടെന്ന് മാതൃഭൂമി മാനേജിങ് ഡയറക്ടര്‍ എം.വി ശ്രേയാംസ്‌കുമാര്‍ പറഞ്ഞു. വായന കുറയുന്നുവെന്ന അഭിപ്രായം ശരിയല്ല, പുസ്തകങ്ങളുടെ വില്‍പന കൂടുന്നു എന്നതു തന്നെ ഈ ചിന്ത തെറ്റാണെന്ന് വ്യക്തമാക്കുന്നു- അദ്ദേഹം പറഞ്ഞു.

മാതൃഭൂമിക്ക് ഇത് അഭിമാന മൂഹൂര്‍ത്തമാണെന്ന് മാതൃഭൂമി ചെയര്‍മാന്‍ ആന്‍ഡ് മാനേജിങ് എഡിറ്റര്‍ പി.വി ചന്ദ്രന്‍ അനുഗ്രഹഭാഷണത്തില്‍ പറഞ്ഞു. ഭാവിയില്‍ സാഹിത്യത്തിന് കനത്ത സംഭാവന നല്‍കാന്‍ കഴിയുന്ന എഴുത്തുകാരായി മാറാന്‍ പുരസ്‌കാരജേതാക്കള്‍ക്ക് സാധിക്കട്ടേയെന്നും അദ്ദേഹം പറഞ്ഞു. 

എഴുത്തുകാരന്‍ കാലത്തിനുമുന്‍പേ സഞ്ചരിക്കണമെന്ന് ആശംസാപ്രസംഗത്തില്‍ കഥാകൃത്ത് കെ. രേഖ പറഞ്ഞു. ശാസ്ത്രത്തിനു  മുന്‍പേ കഥയാണ് സഞ്ചരിച്ചത്. നമ്മുടെ കഥകള്‍ ഈ കാലത്തോടല്ല, വരുംകാലത്തോട് സംവദിക്കണം- രേഖ കൂട്ടിച്ചേര്‍ത്തു.