
തിരുവനന്തപുരം: അച്ഛനില്‍നിന്നു ബന്ധംപിരിഞ്ഞ അമ്മ, വിചിത്രവിശ്വാസങ്ങളുള്ള രണ്ടാനച്ഛന്‍, അയാളില്‍നിന്നുള്ള കൊടിയ മര്‍ദനങ്ങള്‍ എന്നിവയെല്ലാം ചേര്‍ന്ന് യുദ്ധസമാനമാക്കിയ കുടുംബാന്തരീക്ഷത്തില്‍നിന്ന് ആശ്വാസം തേടിയാണ് ചെന്നൈ വേളാച്ചേരി സിദ്ദിഖ് യിലെ യുവാന്‍ എവിസ് എന്ന ചെറുപ്പക്കാരന്‍ പ്രകൃതിയിലേക്കും അതിലെ വിശാലമായ ജീവിലോകങ്ങളിലേക്കും ഇറങ്ങിച്ചെന്നത്. അത് അവന് ആശ്വാസത്തിന്റെയും അറിവിന്റെയും അദ്ഭുതലോകം തുറന്നുകൊടുത്തു.
ചെന്നൈ നഗരത്തിനുചുറ്റുമുള്ള ആ ലോകത്തെ 2020 മുതല്‍ 2022 വരെ നിരന്തരം നിരീക്ഷിച്ച് അവനെഴുതിയ Intertidal-A Coast and Marsh Diary എന്ന പുസ്തകം ഇന്ന് ലോകമാകെ ബെസ്റ്റ് സെ ല്ലറാണ്. ജീവിതവും പ്രകൃതിയും തന്നോട് പറഞ്ഞുതന്ന പൊരുളുകള്‍ പങ്കുവെക്കാന്‍ യുവാന്‍ എവിസ് ഫെബ്രുവരി എട്ടുമുതല്‍ 11 വരെ തിരുവനന്തപുരത്ത് നടക്കുന്ന മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിലെത്തുന്നു. മാറുന്ന കാലാവസ്ഥയെയും ഭൂമിയെയും പറ്റി ആശങ്കാകുലരാവുന്ന പ്രകൃതി സ്‌നേഹികളായ എല്ലാവര്‍ക്കും എവിസിന്റെ ഭാഷണം പുതിയ വെളിച്ചമായിരിക്കും. അര്‍ഥസമ്പുഷ്ടമായ വരികളും ഭാവഭംഗിയുള്ള സംഗീതവും ചേര്‍ന്ന് എങ്ങനെയാണ് കേള്‍ക്കാനിമ്പമുള്ള ഒരു പാട്ടുണ്ടാവുന്നത്? അതുപറയാനും പാടാനും പ്രശസ്തരായ രണ്ട് പാട്ടുപ്രതിഭകള്‍ കനകക്കു ന്നിന്റെ മുറ്റത്ത് ഒന്നിച്ചിരിക്കും. കൈതപ്രം ദാമോദരന്‍ നമ്പൂതിരിയും ഔസേപ്പച്ചനും. സംഗീതവും സാഹിത്യവും അപ്പോള്‍ രമ്യമായി സംഗമിക്കും.
മാറുന്ന കഥയെയും മാറാത്ത കഥയെയും കുറിച്ച് സംസാരിക്കാനാണ് ചന്ദ്രമതി ഇത്തവണ അക്ഷരോത്സവത്തിലെത്തുന്നത്. യുവഹാസ്യനടനായി മലയാളസിനിമയില്‍ എത്തിയ അഭിനേതാവാണ് സിദ്ദിഖ്. എന്നാല്‍, വര്‍ഷങ്ങളിലൂടെ സിദ്ദിഖ് വളര്‍ന്നത് മലയാളത്തിലെ കരുത്തുറ്റ സ്വഭാവ നടന്റെ ഉയരങ്ങളിലേക്കാണ്. അഭിനയജീവിതത്തിലെ തന്റെ പരിണാമങ്ങളെക്കുറിച്ച് സംസാരിക്കാനാണ് സിദ്ദിഖ് എത്തുന്നത്. താരജീവിതത്തിനപ്പുറം ഒരു സിനിമാജീവിതമുണ്ടോ? ഉണ്ടെങ്കില്‍ അതിന്റെ സ്പന്ദനങ്ങള്‍ എന്തൊക്കെയാണ്. താരജീവിതത്തിനപ്പുറമുള്ള ജീവിതനിലപാടുകള്‍ തുറന്നുപറയാന്‍ നടി ഹണി റോസ് അക്ഷരോത്സവ വേദിയിലെത്തും.
പുതുകഥയുടെ കാര്യം പറയാന്‍ കെ. രേഖയും നോവലിലെ വേറിട്ടവഴികളെക്കുറിച്ച് പറയാന്‍ ആര്‍. രാജശ്രീയും പിതാവിന്റെ ജീവിതത്തെയും പുസ്തകത്തെയും കുറിച്ച് സംസാരിക്കാന്‍ ചാണ്ടി ഉമ്മനും അന്താരാഷ്ട്ര അക്ഷരോത്സവത്തിനെത്തുന്നുണ്ട്. ഐ.ടി.യുടെയും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെയും ലോകത്തുനിന്ന് പുതിയ തലമുറ കൃഷിയിലേക്കുവരുന്ന കാലത്ത് അതിനെക്കുറിച്ച് സംസാരിക്കാന്‍ അക്ഷരോത്സവ നഗരിയില്‍ എത്തുന്നത് കൃഷിമന്ത്രി പി. പ്രസാദാണ്. പൊതുഗതാഗതത്തെക്കുറിച്ച് സംസാരിക്കാന്‍ മന്ത്രി കെ.ബി. ഗണേഷ്‌കുമാറും രാഷ്ട്രീയക്കാരുടെ വായനയെക്കുറിച്ച് സംസാരിക്കാന്‍ ബിനോയ് വിശ്വം എം.പി.യും വിഷമയമാക്കപ്പെടുന്ന കേരളത്തിലെ വെള്ളത്തിന്റെ അവസ്ഥയെക്കുറിച്ച് സംസാരിക്കാന്‍ റവന്യുമന്ത്രി കെ. രാജനുമെത്തും. ജീത്ത് തയ്യില്‍, മീന കന്ദസാമി, മനു എസ്. പിള്ള എന്നിവര്‍ ഇന്ത്യന്‍ ഇംഗ്ലീഷ് സാഹിത്യത്തിലെയും ചരിത്രരചനയിലെയും പുതിയ ലോകത്തെക്കുറിച്ച് സംസാരിക്കും.
Content Highlights: mbifl 2024, Mathrubhumi international festival of letters sessions
Published: 25 Jan 2024, 10:46 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented