ന്ത്യയിലെ ആദ്യസാഹിത്യനഗരമായി കോഴിക്കോട് മാറിയതിന്റെ അഭിമാനവും സന്തോഷവുമുണ്ട്. കോര്‍പ്പറേഷനും കിലയും മാത്രമല്ല, അതിനായി എല്ലാവരും ഒന്നിച്ചുചേര്‍ന്നു. ഒരുപാട് വായനക്കാരും ലൈബ്രറികളും മ്യൂസിയങ്ങളുമെല്ലാമുള്ള നഗരമാണിത്. എത്രയോ എഴുത്തുകാര്‍ കോഴിക്കോട്ടേക്ക് വന്നു ഇവിടെയുള്ളവരായി. സാഹിത്യനഗരത്തിന്റെ തുടര്‍പ്രവര്‍ത്തനങ്ങളുടെ ഭാഗമായി. അതിന്റെയെല്ലാം ഫലമാണിത്.

To advertise here,

സാഹിത്യനഗരപദവിയോടെ പ്രവര്‍ത്തനങ്ങള്‍ അവസാനിക്കുന്നില്ല, തുടങ്ങുകയാണ്. കോഴിക്കോട് നടക്കുന്ന എല്ലാ സാഹിത്യപരിപാടികളും ഇനി ഈ ബ്രാന്‍ഡിലേക്ക് മാറും. അവയെല്ലാം വെബ്സൈറ്റില്‍ ചേര്‍ക്കുമ്പോള്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഇവിടെ നടക്കുന്നുണ്ടെന്ന് മനസ്സിലാകും. കലാകാരന്മാര്‍ക്ക് സാമ്പത്തികമായ ചെറിയൊരു പിന്തുണകൂടി ലഭിക്കാനുള്ള ചുറ്റുപാടുണ്ടാകുമെന്നാണ് പ്രതീക്ഷ. 

എഴുത്തുകാരുടെ വീടിനുമുന്നില്‍ ചെറിയബോര്‍ഡുകള്‍ വെക്കാം. അതിലൂടെ ഇവിടേക്ക് വരുന്നവര്‍ക്ക് അത് മാപ്പ്‌ചെയ്യാം. പ്രാദേശികമായി സാഹിത്യവളര്‍ച്ചയ്ക്കുള്ള ചുറ്റുപാടുകള്‍ ഒരുക്കുക, എഴുത്തുശില്പശാലകള്‍ നടത്തുക എന്നിവയെല്ലാം പദ്ധതിയുടെ ഭാഗമാകും.

സാഹിത്യ വിനിമയം സാധ്യമാകും: മറ്റു രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഇവിടേക്ക് വരാനും ഇവിടെനിന്ന് അങ്ങോട്ട് പോകാനുമുളള സാഹചര്യം ഒരുങ്ങും. ക്രിയേറ്റീവ് ഇക്കോണമി, ക്രിയേറ്റീവ് ഗവേണന്‍സ്, ക്രിയേറ്റീവ് ബ്യൂറോക്രസി എന്നിവയുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്താനാവും. 

ഒക്ടോബര്‍ 31- നാണ് സാഹിത്യനഗരപദവി കോഴിക്കോടിന് സ്വന്തമായത്. നാലുവര്‍ഷം കൂടുമ്പോള്‍ യുനെസ്‌കോ പരിശോധന നടത്തും. അതിനാല്‍തന്നെ നല്ലരീതിയില്‍ പ്രവര്‍ത്തനങ്ങള്‍ നടത്തിയാല്‍മാത്രമേ ആ പദവി നിലനിര്‍ത്താനാവൂ. അതിനുള്ള പരിശ്രമമാണ് നമ്മളെല്ലാവരുംകൂടി നടത്തേണ്ടത്.