കോഴിക്കോട്: മാനാഞ്ചിറ മൈതാനവും പബ്ലിക് ലൈബ്രറിയും ചേര്‍ന്നൊരു സാഹിത്യഇടനാഴി. സാഹിത്യവും സംസ്‌കാരവും ഇഴചേര്‍ന്ന ഇവിടെ വായനയ്ക്കായി തെരുവിലൊരിടം. പൊതുജന സൗഹൃദനഗരമായി കോഴിക്കോടിനെ മാറ്റുന്നതിനുള്ള അര്‍ബന്‍ റിജുവനേഷന്‍ ആന്‍ഡ് ബ്യൂട്ടിഫിക്കേഷന്‍ പദ്ധതിയുടെ ഭാഗമായാണ് ഇത്തരത്തിലുള്ള പ്രവര്‍ത്തനം ആസൂത്രണം ചെയ്യുന്നത്.

To advertise here,

2023-24 സംസ്ഥാനബജറ്റിലാണ് അര്‍ബന്‍ റിജുവനേഷന്‍ ആന്‍ഡ് ബ്യൂട്ടിഫിക്കേഷന്‍ പദ്ധതി പ്രഖ്യാപിച്ചത്. സാഹിത്യനഗരമായ കോഴിക്കോട്ടെ തുടര്‍വികസനങ്ങളുടെ ഭാഗമാണിത്. കൂടാതെ, കനോലി കനാലിന് സമീപം വിനോദകേന്ദ്രവും ഒരുക്കും. 

ബിലാത്തികുളം, വരക്കല്‍ താമരക്കുളം എന്നിവയുടെ സൗന്ദര്യവത്കരണവും പദ്ധതിയിലുണ്ട്. താമരക്കുളത്തിനോട് ചേര്‍ന്ന് മിയാവാക്കി വനമൊരുക്കാനും ഇതില്‍ പദ്ധതിയുണ്ട്. നാല് പദ്ധതികള്‍ക്കുമായുള്ള വിശദപദ്ധതിരേഖ തയ്യാറാക്കുന്നുണ്ട്. ഒരുവര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാവും.

സംസ്ഥാനത്തെ ആറ് കോര്‍പ്പറേഷനുകളിലാണ് പദ്ധതി നടപ്പാക്കുന്നത്. അതില്‍ ആദ്യം കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലാണ് പദ്ധതി.

300 കോടിയാണ് കണക്കാക്കിയിട്ടുള്ളത്. കിഫ്ബിയിലൂടെ മൂന്ന് കോര്‍പ്പറേഷനുകള്‍ക്കും 100 കോടി വീതം വകയിരുത്തിട്ടുണ്ട്. ഇംപാക്ട് കേരളയ്ക്കാണ് പദ്ധതി നിര്‍വഹണച്ചുമതല.