
കോഴിക്കോട്: കലാലയ വിദ്യാർഥികൾക്കായി മാതൃഭൂമി ആഴ്ചപ്പതിപ്പ് നടത്തുന്ന വിഷുപ്പതിപ്പ് സാഹിത്യമത്സരത്തിൽ കവിതാവിഭാഗത്തിലെ ചുരുക്കപ്പട്ടികയായി. അവസാന റൗണ്ടിലെത്തിയ 25 വിദ്യാർഥികളിൽനിന്ന് തിരഞ്ഞെടുക്കപ്പെടുന്ന മൂന്നുപേർക്ക് ഏപ്രിൽ 10-ന് തൃശ്ശൂർ സാഹിത്യ അക്കാദമി ഹാളിൽ നടക്കുന്ന ചടങ്ങിൽ എഴുത്തുകാരൻ എൻ.എസ്. മാധവൻ സമ്മാനവിതരണം നടത്തും.
കവിതാവിഭാഗം ചുരുക്കപ്പട്ടികയിൽ ഇടംപിടിച്ചവർ
ജയലക്ഷ്മി കെ.ജെ. (ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല, കാലടി),
മുഹ്സിൻ കൊടുന്നോട് (പുണെ സർവകലാശാല, മഹാരാഷ്ട്ര),
എൻ.പി. സ്നേഹ (ശ്രീ വിവേകാനന്ദ ടീച്ചർ എജുക്കേഷൻ സെന്റർ, അക്കിക്കാവ്),
വിഷ്ണു സുജാത മോഹൻ (സിടിഇ, സിപിഎഎസ്, കുമളി),
അഹമ്മദ് സനീർ (രാജീവ് ഗാന്ധി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് യൂത്ത് ഡിവലപ്മെന്റ്, ശ്രീപെരുംപുത്തൂർ),
കെ. മേഘ്ന (കാലിക്കറ്റ് സർവകലാശാല),
ആസിഫ് സഹീർ (തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാല, തിരൂർ),
എ.വി. ശ്രീവാസ് (സിടിഇ., സിപിഎഎസ്, ഇലന്തൂർ),
ആതിര സദാനന്ദ് (കാലിക്കറ്റ് സർവകലാശാല),
സി. ആദിത്ത് കൃഷ്ണ (കേരള സർവകലാശാല, തിരുവനന്തപുരം),
അതുൽ പൂതാടി (ഗവ. ബ്രണ്ണൻ കോളേജ്, കണ്ണൂർ),
ജീവൻ ജിനേഷ് (പയ്യന്നൂർ കോളേജ്, കണ്ണൂർ),
അൻസിഫ് ഖുസ്രു (തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാല, തിരൂർ),
അഞ്ജന കളത്തിയത്ത് (കാലിക്കറ്റ് സർവകലാശാല),
ശ്യാം ചന്ദ്രൻ (എംജി സർവകലാശാല, കോട്ടയം),
വി.സി. സുമന്ത്രൻ (ലിറ്റിൽഫ്ളവർ കോളേജ്, ഗുരുവായൂർ),
എം. നന്ദന (കേരള കേന്ദ്ര സർവകലാശാല, കാസർകോട്),
ആൽബർട്ട് അലോഷ്യസ് (ഡിബിഎച്ച്പിഎസ് ബിഎഡ് ട്രെയിനിങ് കോളേജ്, ചോറ്റാനിക്കര),
ടി.എം. ഡെറിപോൾ (കേരളവർമകോളേജ്, തൃശ്ശൂർ),
ആർ.ബി. അബ്ദുൽ റസാഖ് (മർകസ് ലോ കോളേജ്, കോഴിക്കോട്),
റഹീമ വാളാട് (ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല, കാലടി),
ജസ്റ്റിൻ പി. ജയിംസ് (ഗവ. ആർട്സ് ആൻഡ് സയൻസ് കോളേജ്, കോഴിക്കോട്),
എ. വിജയകുമാർ (കേരള സർവകലാശാല),
ആനന്ദ് പി. ചന്ദ്രൻ (അഡയാർ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട്, ചെന്നൈ),
പി.കെ. അംജദ് ഖാൻ (തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാല, തിരൂർ).
കഥാവിഭാഗത്തിൽ ചുരുക്കപ്പട്ടികയിൽ ഇടംപിടിച്ച 25 വിദ്യാർഥികളുടെ പേരുവിവരങ്ങൾ ഞായറാഴ്ചത്തെ പത്രത്തിൽ പ്രസിദ്ധീകരിക്കും.
Content Highlights: Mathrubhumi Weekly Vishu Edition Sahityamatsaram
Published: 05 Apr 2025, 09:47 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented