കോഴിക്കോട്: മാതൃഭൂമി വിഷുപ്പതിപ്പ് സാഹിത്യമത്സരം-2022 ലെ പുരസ്‌കാര സമര്‍പ്പണം വെള്ളിയാഴ്ച വൈകുന്നേരം 5.30 ന് കെ.പി കേശവമേനോന്‍ ഹാളില്‍ വെച്ച് ടി. പത്മനാഭന്‍ നിര്‍വഹിക്കും. കോളേജ് വിദ്യാര്‍ഥികള്‍ക്കായി മാതൃഭൂമി ആഴ്ചപ്പതിപ്പ് നടത്തിയ വിഷുപ്പതിപ്പ് സാഹിത്യമത്സരത്തില്‍ കഥാവിഭാഗത്തില്‍ ദില്‍ദാര്‍ എം, കവിതാവിഭാഗത്തില്‍ വിഷ്ണുമോഹന്‍ കെ. എന്നിവരാണ് പുരസ്‌കാരജേതാക്കള്‍. 

To advertise here,

ദീപേന്ദു പി.എസ്, ഗോകുല്‍ ഗോപന്‍, ഓസ്റ്റിന്‍ സാജന്‍, അഖില്‍ പി. ഡേവിഡ്, ആര്‍ദ്ര കെ.എസ്, ശ്രീജയ സി.എം,. പ്രിയംവദ ജി.എസ്, കൃഷ്ണനുണ്ണി ജോജി, കെ.ടി അനസ് മൊയ്തീന്‍, സ്വപ്‌ന എ.എം, മുഹമ്മദ് ജുനൈദ് വി.എസ്, പഞ്ചമി ബി.പി എന്നിവരാണ് പ്രോത്സാഹന സമ്മാനങ്ങള്‍ക്ക് അര്‍ഹരായവര്‍.