കോഴിക്കോട്: കലാലയവിദ്യാർഥികൾക്കായി മാതൃഭൂമി ആഴ്ചപ്പതിപ്പ് നടത്തിയ വിഷുപ്പതിപ്പ് സാഹിത്യമത്സരത്തിന്റെ ഫലപ്രഖ്യാപനവും സമ്മാനവിതരണവും ബുധനാഴ്ച നടക്കും. കെ.പി. കേശവമേനോൻ ഹാളിൽ വൈകിട്ട് നാലിനാണ് പരിപാടി. കവി കെ.ജി.എസ്. വിജയികളെ പ്രഖ്യാപിച്ച് സമ്മാനവിതരണം നിർവഹിക്കും.

To advertise here,

മാതൃഭൂമി ചെയർമാനും മാനേജിങ് എഡിറ്ററുമായ പി.വി. ചന്ദ്രൻ അധ്യക്ഷത വഹിക്കും. എഴുത്തുകാരനും കഥാവിഭാഗം ജൂറി അംഗവുമായ സന്തോഷ് ഏച്ചിക്കാനവും പങ്കെടുക്കും.

സംസ്ഥാനത്തെ കോളേജ് വിദ്യാർഥികളിൽനിന്ന് മികച്ച കഥാകൃത്തിനെയും കവിയെയും കണ്ടെത്തുന്നതിനായുള്ള മാതൃഭൂമി വിഷുപ്പതിപ്പ് സാഹിത്യമത്സരത്തിലേക്ക് നൂറുകണക്കിനുപേർ രചനകളയച്ചിരുന്നു.

കഥ, കവിത വിഭാഗങ്ങളിൽനിന്ന് തിരഞ്ഞെടുത്ത മികച്ച രചനകൾ ഉൾപ്പെടുത്തി 25 പേർ വീതമുള്ള ചുരുക്കപ്പട്ടിക കഴിഞ്ഞയാഴ്ച പ്രസിദ്ധീകരിച്ചു. ഇവരിൽനിന്നാണ് വിജയികളെ പ്രഖ്യാപിക്കുക.