പാലക്കാട്: ലോക പുസ്തകദിനത്തോടനുബന്ധിച്ച് പാലക്കാട് സുല്‍ത്താന്‍പേട്ട മാതൃഭൂമി ബുക്‌സ് സ്റ്റാളില്‍ പുസ്തകങ്ങള്‍ക്ക് പ്രത്യേക വിലക്കിഴിവ്. ഏപ്രില്‍ 21 മുതല്‍ 23 വരെയുള്ള ദിവസങ്ങളില്‍ മലയാളം, ഇംഗ്ലീഷ് പുസ്തകങ്ങള്‍ക്ക് 23 ശതമാനം കിഴിവ് ലഭിക്കും. ഈ ദിവസങ്ങളില്‍ പുസ്തകങ്ങള്‍ വാങ്ങുന്നവര്‍ക്ക് 200 രൂപയുടെ ഡിസ്‌കൗണ്ട് വൗച്ചറും സ്വന്തമാക്കാം.
മലയാളം, ഇംഗ്ലീഷ് പുസ്തകങ്ങളുടെ മികച്ചശേഖരം ബുക്‌സ് സ്റ്റാളില്‍ ലഭ്യമാണ്. വിവിധ വിഭാഗങ്ങളിലെ വൈവിധ്യമാര്‍ന്ന പുതിയ പുസ്തകങ്ങളും ആകര്‍ഷകമായ വിലക്കിഴിവില്‍ ഈ ദിവസങ്ങളില്‍ മാതൃഭൂമി ബുക്‌സ് സ്റ്റാളില്‍നിന്ന് സ്വന്തമാക്കാം. ശരണ്‍കുമാര്‍ ലിംബാളെയുടെ 'സനാതന്‍', മലര്‍വതിയുടെ 'തൂപ്പുകാരി', എന്‍.എ. നസീറിന്റെ 'മൂന്നാര്‍-കൊടൈക്കനാല്‍ കാനനപ്പാതകളില്‍', സന്ധ്യാമേരിയുടെ 'മരിയ വെറും മരിയ', അന്താരാഷ്ട്ര ബുക്കര്‍ പ്രൈസ് ലഭിച്ച 'ഓര്‍ബിറ്റല്‍', നോബല്‍ സമ്മാനം ലഭിച്ച ഹാന്‍ കാങ്ങിന്റെ 'വെജിറ്റേറിയന്‍' എന്നീ പുസ്തകങ്ങള്‍ ലഭ്യമാണ്.
രാവിലെ ഒന്‍പതുമുതല്‍ രാത്രി എട്ടുവരെയാണ് ബുക്‌സ് സ്റ്റാള്‍ പ്രവര്‍ത്തിക്കുന്നത്.
മാതൃഭൂമി ബുക്‌സിന്റെ ഏറ്റവും പുതിയ പ്രീപബ്ലിക്കേഷന്‍ പദ്ധതിയായ എം.ടി.യുടെ ആധികാരിക ജീവചരിത്രത്തിന്റെ ബുക്കിങ് ബുക്‌സ് സ്റ്റാളില്‍ തുടരുന്നു. ഓണ്‍ലൈനില്‍ പുസ്തകങ്ങള്‍ വാങ്ങാന്‍ mbibooks.com സന്ദര്‍ശിക്കുക.
ഫോണ്‍: 8590602309, 0491-2535327.
Content Highlights: mathrubhumi books world book day offer begins
Published: 21 Apr 2025, 08:01 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented