മയ്യഴി: പ്രമുഖ ചെറുകഥാകൃത്തും നോവലിസ്റ്റും നാടകകൃത്തുമായ എം. രാഘവന് (95) അന്തരിച്ചു. എഴുത്തുകാരന് എം. മുകുന്ദന്റെ ജ്യേഷ്ഠ സഹോദരനാണ്.
മയ്യഴിയിലെ മണിയമ്പത്ത് കുടുംബാംഗമായ അദ്ദേഹം 1930-ലാണ് ജനിച്ചത്. ഫ്രഞ്ചധീന മയ്യഴിയില്‍ ഹോട്ടല്‍ ഉടമയായിരുന്ന രാഘവന്, അവിടുത്തെ എക്കോല് സെംത്രാല്‍ എ കൂര് കോംപ്ലമാംതേറില്‍ നിന്ന് മികച്ച രീതിയില്‍ ബ്രവേ പരീക്ഷ പാസായശേഷം സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിച്ചു. മുംബൈയിലെ ഫ്രഞ്ച് കോണ്‍സുലേറ്റിന്റെ സാംസ്കാരിക വിഭാഗത്തിലും ഡല്‍ഹിയിലെ എംബസിയിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1983-ല്‍ എംബസിയുടെ സാംസ്കാരികവിഭാഗം സെക്രട്ടറിയായി ജോലിയില്‍ നിന്ന് വിരമിച്ചു.
മലയാള സാഹിത്യത്തിന് ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കിയിട്ടുള്ള എം. രാഘവന്റെ പ്രധാന കൃതികള്‍ ഇവയാണ്:
ചെറുകഥാസമാഹാരങ്ങള്‍: നനവ്, വധു, സപ്തംബര്‍ അകലെയല്ല, ഇനിയുമെത്ര കാതം. നോവലുകള്‍: നങ്കീസ്, അവന്, യാത്ര പറയാതെ, ചിതറിയ ചിത്രങ്ങള്‍, നാടകങ്ങള്‍: കര്‍ക്കിടകം, ചതുരംഗം, ഹെലന് സിക്ള്‍സ്യൂവിന്റെ ഫ്രഞ്ച് നാടകത്തിന്റെ വിവര്‍ത്തനമായ 'ദോറയുടെ കഥ'.
സംസ്കാരം തിങ്കളാഴ്ച വൈകീട്ട് മയ്യഴിയില്‍ നടക്കും.
Content Highlights: Noted short story writer, novelist, and playwright M. Raghavan (95) passes away in Mayyazhi; He was the elder brother of author M. Mukundan.
Published: 15 Dec 2025, 08:14 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented