ബെംഗളൂരു: ബുക്ക് ബ്രഹ്‌മ ഫൗണ്ടേഷന്റെ സാഹിത്യപുരസ്‌കാരം എഴുത്തുകാരി കെ.ആര്‍. മീരയ്ക്ക്. രണ്ടുലക്ഷം രൂപയും ഫലകവുമടങ്ങുന്നതാണ് പുരസ്‌കാരം. ഓഗസ്റ്റ് എട്ടുമുതല്‍ പത്തുവരെ ബെംഗളൂരു സെയ്ന്റ് ജോണ്‍സ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന ബുക്ക് ബ്രഹ്‌മ സാഹിത്യോത്സവത്തിന്റെ സമാപനദിവസം സമ്മാനിക്കും.

To advertise here,

തുടര്‍ന്ന് കെ.ആര്‍. മീരയുമായുളള സംഭാഷണവുമുണ്ടാകും. ദക്ഷിണേന്ത്യന്‍ സാഹിത്യത്തിന് മികച്ച സംഭാവനകള്‍ നല്‍കിയ എഴുത്തുകാര്‍ക്ക് നല്‍കുന്ന പുരസ്‌കാരമാണിത്. കഴിഞ്ഞവര്‍ഷം തമിഴ് എഴുത്തുകാരന്‍ ബി. ജയമോഹനാണ് ലഭിച്ചത്.