
തിരുവനന്തപുരം: സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ബാലസാഹിത്യ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു.
20,000 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് ഓരോ വിഭാഗത്തിലെയും പുരസ്കാരം. വിതരണത്തീയതി പിന്നീട് പ്രഖ്യാപിക്കും.
പുരസ്കാരങ്ങൾ: കഥ: പി.വി.ഷാജികുമാർ (ജാനകി ഉണ്ടാക്കിയ കഥകൾ), ശ്രീജിത്ത് മൂത്തേടത്ത് (പെൻഗ്വിനുകളുടെ വൻകരയിൽ). കവിത: രാവുണ്ണി (മാവമ്മ), വൈജ്ഞാനികം: ഫൈറോസ് ബീഗം പി. (വീട്ടിലെത്തിയ വിരുന്നുകാർ), ശാസ്ത്രം: പ്രദീപ് ഓർക്കാട്ടേരി (പുല്ലരി മധുരം-മുത്താറിമുതൽ മലഞ്ചാവരെ), ജീവചരിത്രം/ആത്മകഥ: ഫില്ലിസ് ജോസഫ് (മലയാളത്തിന്റെ കവികൾ), നാടകം: ജി.ശ്രീകണ്ഠൻ(മുതലക്കെട്ട്), ചിത്രീകരണം: അരുണ നാരായണൻ ആലഞ്ചേരി (കാട്ടിൽ ഒരു ഒളിച്ചുകളി), വിവർത്തനം/പുനരാഖ്യാനം: എം.ചന്ദ്രപ്രകാശ് (ഡിറ്റക്ടീവ് ഫെലൂദ).
Content Highlights: erala State Institute of Children`s Literature Awards announced.
Published: 23 Feb 2026, 10:11 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented