കോഴിക്കോട്: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനുശേഷം സ്ഥാനാര്‍ഥി സ്വരാജിനെക്കാളും തന്നെയാണ് സാമൂഹികമാധ്യമങ്ങള്‍വഴി കൂടുതല്‍ ആക്രമിക്കുന്നതെന്ന് എഴുത്തുകാരി കെ.ആര്‍. മീര.

To advertise here,

തിരഞ്ഞെടുപ്പുപ്രചാരണസമയത്ത് സ്ഥാനാര്‍ഥിക്കായി ഒരു യോഗത്തില്‍ പ്രസംഗിച്ചു. അതിനാണ് ഈ കുറ്റപ്പെടുത്തല്‍. എഴുത്തുകാര്‍ക്ക് രാഷ്ട്രീയം പാടില്ലെന്ന് ഇല്ലല്ലോയെന്നും കെ.ആര്‍. മീര ചോദിച്ചു. സീതാറാം യെച്ചൂരിയെക്കുറിച്ചുള്ള 'ആധുനിക കമ്യൂണിസ്റ്റ്' എന്ന പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങിലായിരുന്നു പരാമര്‍ശം.

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ പി.പി. അബൂബക്കര്‍ എഴുതിയ പുസ്തകം സിപിഎം ജനറല്‍ സെക്രട്ടറി എം.എ. ബേബിയാണ് കെ.ആര്‍. മീരയ്ക്ക് നല്‍കി പ്രകാശനം നിര്‍വഹിച്ചത്. സിപിഎം ജില്ലാസെക്രട്ടറി എം. മെഹബൂബ് അധ്യക്ഷനായി.