അനന്തന്‍കാട് എന്ന സിനിമയ്ക്ക് ശേഷം അപ്പാനി ശരത്ത് മുഴുനീള കഥാപാത്രമായി എത്തുന്ന സിനിമ കൂടിയാണ് റൂബി.

ഏറെ വൈകാരിക ഭാവത്തോടെയുള്ള കഥാപാത്രത്തിന് ജീവൻ പകർന്ന് നടൻ അപ്പാനി ശരത്ത്. മലയാള സിനിമയിൽ വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ മികച്ച പ്രകടനം കാഴ്ച വെച്ചിട്ടുള്ള അപ്പാനി ശരത്തിന്‍റെ പുതിയ ചിത്രമാണ് 'റൂബി'. പ്രേക്ഷക മനസ്സിൽ ഇടം തേടുന്ന ഒട്ടേറെ വൈകാരിക മുഹൂർത്തങ്ങളാണ് അപ്പാനി ശരത്തിൻറേതായി ഈ ചിത്രത്തിലുള്ളത്.
അനന്തൻകാട് എന്ന സിനിമയ്ക്ക് ശേഷം അപ്പാനി ശരത്ത് മുഴുനീള കഥാപാത്രമായി എത്തുന്ന സിനിമ കൂടിയാണ് റൂബി. ഷാ പ്രൊഡക്ഷൻസിന്‍റെ ബാനറിൽ സുജൻ ആരോമൽ സംവിധാനം ചെയ്യുന്ന ചിത്രം ഡിസംബറിൽ തിയേറ്ററിലെത്തും. റൂബിയിൽ പ്രേക്ഷകർക്ക് ഏറെ സുപരിചിതമാകുന്ന വേഷമാണ് തൻറേതെന്ന് അപ്പാനി ശരത്ത് പറഞ്ഞു. ചിത്രം ഒരു ഇൻവെസ്റ്റിഗേഷൻ ത്രില്ലറാണ്. സസ്പെൻസും ദുരൂഹതയും നിറഞ്ഞ പ്രേക്ഷകരെ ഏറെ വിസ്മയിപ്പിക്കുന്ന ചിത്രമാണ് റൂബിയെന്നും അപ്പാനി ശരത്ത് പറഞ്ഞു.
ചിത്രത്തിന്റെ നിർമ്മാണം ഷാജു. എസ്, ഫവാസ്. കഥ, തിരക്കഥ, സംഭാഷണം, എഡിറ്റിംഗ്, സംവിധാനം, ഗാനരചന, സംഗീതം എന്നിവ നിർവഹിച്ചിരിക്കുന്നത് സുജൻ ആരോമലാണ്. ക്യാമറ - റെജിൻ സാന്റോ.
ജാഫർ ഇടുക്കി, സുധി കോപ്പ, അതിഥി രവി, ദേവനന്ദ, ധ്രുവൻ, പ്രമോദ് വെളിയനാട്, വീണ നായർ, ബാലാജി ശർമ്മ, ജോബി, ആർ.ജെ. അഞ്ജലി, എയ്ത്തൽ ഇവാന ഷെറിൻ തുടങ്ങിയവരാണ് ചിത്രത്തിലെ അഭിനേതാക്കൾ.
Content Highlights: Following Ananthankadu, actor Appani Sarath takes on a deeply emotional, full-length role in Ruby, an upcoming Malayalam investigation thriller written, directed, edited, and scored by Sujan Aromal; produced by Shah Productions and co-starring Jaffer Idukki, Sudhi Koppa, Aditi Ravi, and Devananda, the suspense-filled film is slated for a December theatrical release.
Published: 27 Nov 2026, 07:24 am IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented