1949-ല്‍ '1984' എന്നനോവലില്‍ ഇംഗ്ലീഷ് സാഹിത്യകാരന്‍ ജോര്‍ജ് ഓര്‍വെല്‍ ഇങ്ങനെ കുറിച്ചു - ''ബിഗ് ബ്രദര്‍ ഈസ് വാച്ചിങ് യു.' 2024-ല്‍ ലോകം അതുതന്നെ വീണ്ടും കുറിക്കുന്നു.

To advertise here,

ഇത്തവണ അത് ഓര്‍വെലിനുള്ള ആദരവായാണ്. ഓര്‍വെലിനായൊരു നാണയം. അദ്ദേഹത്തിന്റെ 75-ാം ചരമവാര്‍ഷികത്തിലാണ് ബ്രിട്ടണ്‍ നാണയം പുറത്തിറക്കുക.

കണ്ണിനുള്ളില്‍ ഒരു ക്യാമറാലെന്‍സ് ഇരിക്കുന്ന മാതൃകയിലാണ് നാണയത്തിന്റെ ഉള്‍വശം. അതിനുള്ളില്‍ 'ബിഗ് ബ്രദര്‍ ഈസ് വാച്ചിങ് യു' എന്ന് ആലേഖനം ചെയ്തിരിക്കുന്നു. 

രണ്ട് പൗണ്ട് നാണയത്തിലാണ് ഓര്‍വെല്‍ സ്മരണ. ഹെന്‍ട്രി ഗ്രേയാണ് നാണയത്തിന്റെ ശില്പി. വില്യം ഷേക്‌സ്പിയര്‍, ജെയ്ന്‍ ഓസ്റ്റിന്‍, ജെ.ആര്‍.ആര്‍. ടോല്‍കീന്‍ തുടങ്ങിയവരാണ് നാണയത്തില്‍ ഇടംപിടിച്ച മറ്റു സാഹിത്യകാരന്മാര്‍.