മുംബൈ : മികച്ച പരിഭാഷാകൃതിക്കുള്ള ക്രോസ് വേഡ് ബുക് അവാര്‍ഡ് ജയശ്രീ കളത്തില്‍ മലയാളത്തില്‍ നിന്നും പരിഭാഷപ്പെടുത്തിയ നോവല്‍ 'മരിയ ജസ്റ്റ് മരിയ'യ്ക്ക്. സന്ധ്യാമേരി എഴുതി മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച മരിയ വെറും മരിയ എന്ന നോവലിന്റെ പരിഭാഷയാണിത്. അര്‍ഷിത സത്താര്‍, നന്ദിനി നായര്‍, മാലശ്രീ ലാല്‍ എന്നിവരടങ്ങുന്ന ജൂറിയാണ് പുരസ്‌കാരം നിര്‍ണയിച്ചത്.
ഏറ്റവും സാധാരണമായ കാര്യങ്ങള്‍ ചിന്തിക്കുന്നതിലൂടെ, അത് തുറന്ന് പറയുന്നതിലൂടെ സമൂഹത്തില്‍ അസാധാരണക്കാരിയായി മാറുന്ന മരിയ എന്ന കഥാപാത്രത്തിന്റെ മാനസിക -ഭൗതിക സഞ്ചാരങ്ങള്‍ അതിമനോഹരമായി ചിത്രീകരിച്ചിരിക്കുന്ന നോവലാണ് മരിയ വെറും മരിയ.

ജയശ്രീ കളത്തിലും സന്ധ്യാമേരിയും ചേര്‍ന്ന് സ്വീകരിക്കുന്നു
''മനോരോഗ ആശുപത്രിയില്‍ വച്ച് മരിയ അവളുടെ ഓര്‍മ്മകള്‍ എഴുതിയെടുക്കുമ്പോള്‍ നോര്‍മല്‍ എന്ന് വിശ്വസിച്ച് അഹങ്കരിച്ചു നടക്കുന്ന സമൂഹത്തിന് ചിന്തിക്കേണ്ടതായ ഒത്തിരി കാര്യങ്ങളുണ്ട്. യാഥാസ്ഥിതിക മനോഭാവത്തെയും കുലസ്ത്രീ നിലപാടുകളെയും സദാചാരബോധത്തെയും എതിര്‍ത്ത് തികച്ചും തന്റേതായ ശരികളായിരുന്നു മരിയയ്ക്ക്. അതാണ് അവളെ അബ്നോര്‍മലാക്കിയതും. ദൈവം എന്നത് ഉദ്ദിഷ്ട കാര്യങ്ങള്‍ നടപ്പിലാക്കാന്‍ മാത്രമുള്ള ഒരു ഏജന്‍സി അല്ലെന്നും ലിംഗനീതി എന്നത് പെണ്ണിനും ആണിനും ഒരുപോലെ നടപ്പാക്കേണ്ട കാര്യമാണെന്നും മരിയ ഓര്‍മ്മിപ്പിക്കുന്നു. പരിസ്ഥിതിയുടെ ചൂഷണവും പരമ്പരാഗത വിദ്യാഭ്യാസ രീതിയും വിമര്‍ശിക്കപ്പെടേണ്ടതാണെന്നും ഓരോ വ്യക്തിയും അവരവരുടെ കാഴ്ചപ്പാടിനും ചിന്താഗതിക്കും അനുസരിച്ച് സ്വതന്ത്രരായി ജീവിക്കാന്‍ അവകാശമുള്ളവരാണെന്നും മരിയ വെറും മരിയ വ്യക്തമാക്കുന്നു.''- പി.രശ്മി നിരീക്ഷിക്കുന്നു.
Content Highlights: cross word best translation award for jayasree kalathil novel maria just maria by sandhya mary
Published: 09 Dec 2024, 03:01 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented