കൊച്ചി: അരുന്ധതി റോയിയുടെ ഏറ്റവും പുതിയ പുസ്‌കമായ Mother Mary Comes To Me-യുടെ കവര്‍ പേജ് പുതിയ വിവാദത്തില്‍. എഴുത്തുകാരി പുക വലിക്കുന്ന മുഖചിത്രം നീക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് എറണാകുളം ഹൈക്കോടതി അഭിഭാഷകനായ രാജസിംഹനാണ് ഹര്‍ജി നല്‍കിയത്. നിയമപ്രകാരമുള്ള മുന്നറിയിപ്പ് പുസ്തകത്തിന്റെ കവര്‍പേജില്‍ നല്‍കാതെയാണ് അച്ചടിച്ചതെന്നും ഹര്‍ജിയില്‍ പറയുന്നു.
ഹൈക്കോടതി ചീഫ് ജസ്റ്റിസിനുമുമ്പാകെ ഹര്‍ജി പരിഗണിക്കപ്പെടുകയും കേന്ദ്രസര്‍ക്കാറിനോട് ഈ വിഷയത്തില്‍ നിലപാട് വ്യക്തമാക്കാന്‍ കോടതി ആവശ്യപ്പെടുകയും ചെയ്തു.
പുകവലി ആരോഗ്യത്തിന് ഹാനികരമാണെന്ന നിയമപ്രകാരമുള്ള മുന്നറിയിപ്പ് ഇല്ലാതെ എഴുത്തുകാരിയുടെ പുകവലിക്കുന്ന ചിത്രം പുസ്തകത്തിന്റെ മുഖചിത്രമായി അച്ചടിച്ചുവന്നത് തെറ്റാണെന്ന് ഹര്‍ജിക്കാരന്‍ വാദിക്കുന്നു. പുസ്തകത്തിന്റെ പ്രചാരണവും വില്‍പനയും തടയണം എന്നാണ് ഹര്‍ജിക്കാരന്റെ ആവശ്യം.
സമൂഹത്തില്‍ ഒരുപാട് പേരെ സ്വാധീനിക്കാന്‍ കഴിയുന്ന വ്യക്തിത്വമാണ് അരുന്ധതി റോയിയെന്നും അവരുടെ പുകവലിക്കുന്ന ചിത്രം ഒരുപാട് പേരില്‍ പുകയില ഉപയോഗിക്കാനുള്ള പ്രചോദനമായി പ്രവര്‍ത്തിക്കുമെന്നും എത്രയും പെട്ടെന്ന് ഈ വിഷയത്തില്‍ ഇടപെടണമെന്നും ഹര്‍ജിക്കാരന്‍ ആവശ്യപ്പെടുന്നു.
ഈ വിഷയത്തില്‍ തുടര്‍ നടപടികള്‍ കോടതി സ്വീകരിക്കുന്നത് കേന്ദ്രസര്‍ക്കാറിന്റെ നിലപാട് അറിഞ്ഞതിനുശേഷമായിരിക്കും.
Content Highlights: A petition against Arundhati Roy`s new book `Mother Mary Comes To Me`, objecting to the cover image
Published: 18 Sept 2025, 05:48 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented