WTP Live സാഹിത്യ പുരസ്‌കാര ജേതാക്കളെ പ്രഖ്യാപിച്ചു. നോവല്‍ വിഭാഗത്തില്‍ ആര്‍.രാജശ്രീയുടെ കല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ടു സ്ത്രീകളുടെ കത, കഥാ വിഭാഗത്തില്‍ പി.വി.ഷാജികുമാറിന്റെ സ്ഥലം, കവിതാ വിഭാഗത്തില്‍ ഡോണ മയൂരയുടെ നീല മൂങ്ങ, സാഹിത്യ വിമര്‍ശ വിഭാഗത്തില്‍ പി.പവിത്രന്റെ മാര്‍ക്‌സ്, ഗാന്ധി, അംബേദ്കര്‍ ആധുനികവാദത്തിന്റെ രാഷ്ട്രീയ സൗന്ദര്യശാസ്ത്രം എന്നീ കൃതികള്‍ക്കാണ് പുരസ്‌കാരം. പുരസ്‌കാര പ്രഖ്യാപനം എഴുത്തുകാരായ കെ.സച്ചിദാനന്ദന്‍, എസ്.ശാരദക്കുട്ടി, എന്‍.ശശിധരന്‍, വി.എം.ഗിരിജ എന്നിവര്‍ നിര്‍വ്വഹിച്ചു. 

To advertise here,

പതിനായിരം രൂപയും ഫലകവുമടങ്ങിയതാണ് പുരസ്‌കാരങ്ങൾ. 2019-20 ല്‍ ആദ്യപതിപ്പായി പ്രസിദ്ധീകരിച്ച കൃതികളെയാണ് പുരസ്‌കാരത്തിന് പരിഗണിച്ചത്. വിദഗ്ധ സമിതി നല്‍കിയ നാമനിര്‍ദ്ദേശങ്ങളിലെ മുന്‍ഗണനാക്രമവും, വായനക്കാര്‍ക്കിടയില്‍ നടത്തിയ ഓണലൈന്‍ പോളും പരിഗണിച്ചാണ് ജേതാക്കളെ തിരഞ്ഞെടുത്തത്. പുരസ്‌കാര ജേതാക്കള്‍ക്ക് എ.വി. അനൂപ്, പി.എന്‍. രവി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ബിനിത തമ്പി, സി. ദേവദാസ് എന്നിവരും സംസാരിച്ചു പുരസ്‌കാര വിതരണ തീയതി ഉള്‍പ്പെടെയുള്ള മറ്റ് വിവരങ്ങള്‍ പിന്നീട് അറിയിക്കുമെന്ന് എഡിറ്റര്‍ ടി.അനീഷ് അറിയിച്ചു.

Content highlights : announced wtp live literature awards 2021 winners