കോഴിക്കോട്: ഭൗതികശാസ്ത്ര നൊബേൽ കരസ്ഥമാക്കിയ അമേരിക്കൻ-ബെൽജിയൻ കണികാ ശാസ്ത്രജ്ഞൻ പ്രൊഫ. ഫ്രാൻസിസ് ഹാൽസന്റെ മുന്നൂറോളം പേരടങ്ങുന്ന ഗവേഷണസംഘത്തിൽ മലയാളി യുവതിയും. കോഴിക്കോട് ചാലപ്പുറം സ്വദേശിനി വി. അശ്വതി ഗോപാലാണ് ഹാൽസന്റെ ഗവേഷണസംഘത്തിലെ മലയാളിസാന്നിധ്യം.
അസ്‌ട്രോഫിസിക്കൽ ന്യൂട്രിനോകളെ കണ്ടെത്താനുള്ള ഗവേഷണത്തിൽ അഞ്ചുവർഷത്തിലേറെയായി അശ്വതിയും ഭാഗമാണ്. നൊബേൽ നേടിയ പ്രബന്ധത്തിലും അശ്വതിയുടെ രണ്ട് കണ്ടെത്തലുകളുണ്ട്. വേറെ ഇന്ത്യക്കാരും സംഘത്തിലുണ്ട്. യു.എസിലെ വിസ്‌കോൻസിൻ മാഡിസൻ സർവകലാശാലയിൽ പോസ്റ്റ് ഡോക്ടറർ റിസർച്ചറായെത്തിയപ്പോഴാണ് ഹാൽസന്റെ സംഘത്തിലെത്തിൽ അശ്വതി ഉൾപ്പെട്ടത്.
കോഴിക്കോട് പ്രോവിഡൻസ് സ്കൂളിലായിരുന്നു പ്ലസ്ടു വരെയുള്ള വിദ്യാഭ്യാസം. ദേവഗിരി കോളേജിൽനിന്ന് ഫിസിക്സിൽ ബിരുദവും ഐ.ഐ.ടി. മദ്രാസിൽനിന്ന് ബിരുദാനന്തരബിരുദവും നേടി. ശേഷം ജർമനിയിൽ കാൾസ്ഹുവ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിൽനിന്ന് പിഎച്ച്.ഡി. കരസ്ഥമാക്കി. പിന്നീടാണ് മാഡിസൻ സർവകലാശാലയിലെത്തിയത്. ചാലപ്പുറം കീർത്തിനഗറിലെ ‘സ്വസ്തി’യിൽ പി. ബാലഗോപാലിന്റെയും രശ്മിയുടെയും മകളാണ്. ഭർത്താവ്: ആഷിഖ് ശശീന്ദ്രൻ.
Published: 10 Oct 2026, 07:13 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented