മൈസൂരു: പാണ്ടവപുരയ്ക്കടുത്തുള്ള ഹരളഹള്ളിയെന്ന കൊച്ചുഗ്രാമം ഇപ്പോള്‍ ഗവേഷകരുടെയും വിദ്യാര്‍ഥികളുടെയും എഴുത്തുകാരുടെയുമൊക്കെ ഇഷ്ടകേന്ദ്രമാണ്. അംഗെ ഗൗഡെ എന്ന 75-കാരന്റെ അടുത്തേക്കാണ് ഇവരെല്ലാം എത്തുന്നത്. അംഗെ ഗൗഡെയുടെ വിജ്ഞാനസാഗരം കണ്ടാല്‍ ആരും അമ്പരക്കും. 20 ലക്ഷത്തോളം പുസ്തകങ്ങള്‍.
ഇരുപതാം വയസ്സില്‍ ബസ്‌കണ്ടക്ടറായി ജോലി ചെയ്യുന്നതിനിടെയാണ് പുസ്തകം ശേഖരിക്കാന്‍ തുടങ്ങിയത്. ജോലി ഉപേക്ഷിച്ച് കന്നഡ സാഹിത്യത്തില്‍ മാസ്റ്റര്‍ബിരുദം നേടി. തുടര്‍ന്ന് പഞ്ചസാരഫാക്ടറിയില്‍ 30 വര്‍ഷത്തോളം പണിയെടുത്തു. ശമ്പളത്തിന്റെ ഭൂരിഭാഗവും പുസ്തകശേഖരണത്തിനായി ചെലവഴിച്ചു.
മൈസൂരുവിലുള്ള ആസ്തിവകകളും പുസ്തകസമ്പാദനത്തിനായി വിറ്റു. ഭാര്യ വിജയലക്ഷ്മിയും മകന്‍ സാഗറും പിന്തുണയേകി ഒപ്പംനിന്നു.
''ഗവേഷകരും വിദ്യാര്‍ഥികളുമാണ് പ്രധാനമായും എന്നെത്തേടി വരുന്നത്. സിവില്‍ സര്‍വീസിന് പഠിക്കുന്നവരും സുപ്രീംകോടതി ജഡ്ജിമാരുംവരെ പുസ്തകം റഫര്‍ചെയ്യാന്‍ വരാറുണ്ട്. അംഗത്വ ഫീ ഇല്ല. പ്രവേശനത്തിനും പണം വേണ്ടാ, ആര്‍ക്കും വന്ന് പുസ്തകം വായിക്കാം അറിവുനേടാം''- ആംഗെ ഗൗഡെ പറയുന്നു.
അഞ്ചുലക്ഷത്തോളം അപൂര്‍വ വിദേശ പുസ്തകങ്ങള്‍, വിവിധ ഭാഷകളിലുള്ള അയ്യായിരത്തോളം നിഘണ്ടുകള്‍ എന്നിവയെല്ലാം ഈ അമൂല്യഗ്രന്ഥശേഖരത്തെ വേറിട്ടതാക്കുന്നു.
Content Highlights: Mysuru native Amge Gouda Collected 20 lakhs books
Published: 01 Sept 2025, 05:46 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented