
മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിന്റെ ഫെസ്റ്റിവൽ ബുക്ക് നടൻ മമ്മൂട്ടി പ്രകാശനം ചെയ്തു. ഫെസ്റ്റിവൽ ഡയറക്ടറും ക്യൂറേറ്ററുമായ മുൻ ചീഫ് സെക്രട്ടറി ഡോ. വി. വേണു ഫെസ്റ്റിവൽ ബുക്ക് മമ്മൂട്ടിക്ക് കൈമാറി.
പദ്മഭൂഷൺ പുരസ്‌കാരം പ്രഖ്യാപിച്ച സമയത്തായിരുന്നു തിരുവനന്തപുരം ഹോട്ടൽ ഹയാത്ത് റീജൻസിയിൽവെച്ച് പ്രകാശനച്ചടങ്ങ് നടന്നത്.
മാതൃഭൂമി പബ്ലിക് റിലേഷൻസ് ജനറൽ മാനേജർ കെ.ആർ. പ്രമോദ്, മാതൃഭൂമി ന്യൂസ് ടെലിവിഷൻ എഡിറ്റർ രാജീവ് ദേവരാജ് എന്നിവർ സന്നിഹിതരായിരുന്നു.
രാജ്യത്തിന്റെ വലിയ ആദരവ് ലഭിച്ചതിൽ അതിയായ സന്തോഷമുണ്ടെന്ന് മമ്മൂട്ടി മാതൃഭൂമിയോട് പ്രതികരിച്ചു. പദ്മഭൂഷൺ ലഭിച്ച മമ്മൂട്ടിക്കുള്ള ഉപഹാരം കെ. ആർ. പ്രമോദ് കൈമാറി.
Content Highlights: Mammootty launched the Mathrubhumi International Lit Fest Festival Book in Thiruvananthapuram. A proud moment as he also received a special felicitation.
Published: 25 Jan 2026, 07:15 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented