
രാവിലെ ദേവ് പത്രം വായിച്ചിരിക്കുമ്പോഴാണ് അന്‍വറിന്റെ കോള്‍ വന്നത്.
''ഗുഡ് മോണിങ് സാര്‍''
''മോണിങ്''
''സാര്‍, കഴിഞ്ഞ ഒരാഴ്ച്ചക്കുള്ളില്‍ സൗത്താഫ്രിക്കയിലേക്ക് പോയവരുടെ വിവരങ്ങള്‍ കിട്ടിയിട്ടുണ്ട്.
''ഗുഡ്, അന്‍വര്‍, നമുക്ക് അതൊന്ന് അനലൈസ് ചെയ്യണം. എത്രപേരുണ്ട്''
'' 59 ഫ്‌ളൈറ്റുകളാണ് കൊച്ചിയില്‍ നിന്ന് കഴിഞ്ഞ ആഴ്ച്ച ദക്ഷിണാഫ്രിക്കയിലേക്ക് പോയിട്ടുള്ളത്. ഒന്നും ഡയറക്ട് ഫ്‌ളൈറ്റ് അല്ല'.
''ഒ.കെ. ആദ്യഘട്ടത്തില്‍ നമുക്ക് മത്സരദിവസത്തിന് നാല് ദിവസം മുമ്പ് കേപ് ടൗണിലേക്ക് പോയവരുടെ ലിസ്റ്റ് എടുത്താം. നാല് ദിവസം മുമ്പ് വരെ അയാള്‍ ഇവിടെയുണ്ടായിരുന്നു എന്നാണല്ലോ നമ്മുടെ ഒരു നിഗമനം. ആ ദിവസത്തെ യാത്ര ലിസ്റ്റില്‍ കേപ് ടൗണിലേക്ക് എത്ര മലയാളികള്‍ പോയിട്ടുണ്ട് എന്ന് നോക്കാം. അതിലുള്ളവരെ ആദ്യം അന്വേഷിക്കാം. അതില്‍ ഒന്നും കിട്ടിയില്ലെങ്കില്‍ അടുത്ത ഘട്ടം നോക്കാം''.
''ശരി സാര്‍, അതു ഞാന്‍ ചെക്ക് ചെയ്തുവെക്കാം.
''അന്‍വര്‍ അപ്പോള്‍ പത്ത് മണിക്ക് ഓഫീസില്‍ കാണാം''.
ഒമ്പത് മണിയോടെ ദേവ് വിക്രമിന്റെ വീട്ടിലെത്തി. കമ്മീഷണര്‍ ഓഫീസിലേക്ക് പോകുന്ന റൂട്ടിലാണ് അയാളുടെ വീട്. അപ്രതീക്ഷിതമായ സന്ദര്‍ശനമായതിനാല്‍ ദേവിനെ കണ്ടപ്പോള്‍ വിക്രം ഒന്ന് പരുങ്ങി. എന്നാല്‍ വേഗം അയാള്‍ സാധാരണനിലയിലെത്തി.
അകത്തേക്കിരിക്കാം സാര്‍, അയാള്‍ ക്ഷണിച്ചു.
ദേവ് സ്വീകരണമുറിയിലേക്ക് കയറി. ആഡംബരത്തിന്റെ അവസാനവാക്കെന്നോക്കെയുള്ള ക്ലീഷേ അയാളുടെ ഉളളില്‍ മുഴങ്ങി.
''എന്താ സാര്‍ രാവിലെ തന്നെ''
''ഓഫീസില്‍ പോകുന്ന വഴി വിക്രമിനെ ഒന്ന് കാണാനെന്ന് കരുതി''
''പതിവില്ലാത്ത കാര്യമാണല്ലോ സാര്‍'' .. ചിരിയോടെയാണ് വിക്രം ചോദിച്ചത്.
''പതിവില്ലാത്ത കാര്യമാണല്ലോ നടക്കുന്നത''്- ദേവിന്റെ മറുപടിയും വേഗത്തിലായിരുന്നു
''സാര്‍, ഉദ്യേശിച്ചത്''
''വിക്രം, ഫുട്‌ബോള്‍ മത്സരവുമായി ബന്ധപ്പെട്ട ''ഇഷ്യു അറിയാലോ, ക്രിക്കറ്റ് അസോസിയേഷന്‍ ഭാരവാഹിയായി താങ്ങള്‍ ആ മത്സരം മുടക്കാന്‍ ശ്രമിച്ച കഥങ്ങള്‍ ഞങ്ങള്‍ക്ക് അറിയാം''.
''സാര്‍. ഞാന്‍ തര്‍ക്കത്തിനോ,വെല്ലുവിളിക്കോ ഇല്ല. മത്സരം മുടക്കാന്‍ ശ്രമിച്ചെന്നത് ശരിയാണ്. അതിന് ഞങ്ങളുടെതായി കാരണങ്ങളുമുണ്ട്. കോടികളാണ് സ്‌റ്റേഡിയം റിനവേഷന് ഞങ്ങള്‍ നല്‍കിയത്. അതിന്റെ ഒരു ഗുണവും ഞങ്ങളുടെ അസോസിയേഷന് ലഭിക്കുന്നില്ല. ഒരു ഫണ്ടും നല്‍കാത്ത ഫുട്‌ബോള്‍ അസോസിയേഷന്‍ സ്‌റ്റേഡിയം അവരുടേതായി കൊണ്ടുനടക്കുന്നു. ഈ മത്സരം ക്ലിക്കായാല്‍ അന്താരാഷ്ട്ര ഫുട്‌ബോള്‍ മത്സരങ്ങളുടെ ഹബ്ബായി അത് മാറും. അത് ഞങ്ങള്‍ക്ക് പ്രശ്‌നം സൃഷ്ടിക്കും. ഇത് ജനുവിന്‍ ആയ കാര്യമാണ്. വിശാലമായ അര്‍ത്ഥത്തില്‍ എല്ലാം കായികഇനം അല്ലേ, കേരളത്തിന്റെ പുരോഗതി അല്ലേ എന്നൊക്കെ പറയുമെങ്കിലും കുറച്ചൊക്കെ ഞങ്ങള്‍ക്ക് ഞങ്ങളുടെ കാര്യവും നോക്കണ്ടേ സാര്‍''.
''അപ്പോ വിക്രത്തിന് ഇതില്‍ യാതൊരു റോളും ഇല്ലെന്നാണ് പറയുന്നത്''.
''സാര്‍,തട്ടിപ്പും തരികടപരിപാടികളും ഞാന്‍ നടത്താറുണ്ട്. പക്ഷേ ഇത്ര വലിയ കിഡ്‌നാപ്പ് ... അതും ഒരു വലിയ അസോസിയേഷന്റെ പ്രധാന ഭാരവാഹിയായി ഇരിക്കുമ്പോള്‍..''
''അതൊക്കെ ശരി തന്നെ, ഈ പറഞ്ഞത് മറയായി ഉപയോഗിക്കാലോ..''
വിക്രം അത് ആസ്വദിച്ചു ചിരിച്ചു..
''ദേവ് സാറെ, എനിക്ക് നിങ്ങളെ നന്നായി അറിയാം. ഞാന്‍ ഉറപ്പ് തരാം, എനിക്കിതില്‍ ബന്ധമില്ല.സാറിന് വിശ്വസിക്കാം,, അല്ലെങ്കില്‍ അന്വേഷിക്കാം. ഫലം എന്തായാലും ഈ വിക്രമിന് ഇതില്‍ ബന്ധമുണ്ടെന്ന് ഓരിക്കലും കണ്ടെത്താന്‍ കഴിയില്ല. കാരണം എനിക്കില്‍ ബന്ധമില്ല''.
ദേവ് എഴുന്നേറ്റു.
''സാര്‍, ബ്രേക്ക് ഫാസ്റ്റ് കഴിച്ചിട്ട് പോകാം''- വിക്രം ആതിഥ്യമര്യാദയോടെ പറഞ്ഞു.
''നോ.താങ്ക്‌സ്'' വിക്രം. ദേവ് പുറത്തേക്ക് നടന്നു. വാതില്‍ക്കല്‍ നില്‍ക്കുന്ന വിക്രമിനെ ഒന്നൂകൂടി നോക്കിയ ശേഷം ദേവ് കാറില്‍ കയറി. ശ്രീശാന്ത് കമ്മീഷണര്‍ ഓഫീസ് ലക്ഷ്യമാക്കി വണ്ടിയെടുത്തു.
''അന്‍വര്‍ വന്നോളു'', ഓഫീസിലെത്തി, അത്യാവശ്യജോലികള്‍ക്ക് ശേഷം ദേവ് നിര്‍ദ്ദേശം നല്‍കി.
ഫയലുമായി അന്‍വര്‍ ദേവിന്റെ ഓഫീസിലെത്തി.
''അന്‍വര്‍ എന്തായി കാര്യങ്ങള്‍''
''സാര്‍, മത്സരം ഞായറാഴ്ച്ചയായിരുന്നു. സാര്‍ പറഞ്ഞ കണക്ക് വെച്ചാണെങ്കില്‍ വ്യാഴാഴ്ച അര്‍ധരാത്രിക്ക് ശേഷമുളള ഫ്‌ളൈറ്റാകണം അയാള്‍ തിരഞ്ഞെടുത്തത്. കാരണം വ്യാഴാഴ്ച്ചയാണ് സ്റ്റേഡിയത്തില്‍ നിന്ന് കോളനിയിലേക്ക് പോകുന്ന റോഡിലുള്ള ഷോപ്പിന്റെ സി.സി.ക്യാമറ തകര്‍ക്കപ്പെട്ടത്. ആ ഭാഗത്ത് ആളൊഴിയണമെങ്കില്‍ ഏകദേശം പത്ത് മണിയെങ്കിലും ആവണം. സാര്‍''.
''അന്‍വര്‍, അയാളാണ് ക്യാമറ തകര്‍ത്തതെന്ന നിഗമനത്തില്‍ മുന്നോട്ടുപോകാം. അങ്ങനെയാണെങ്കില്‍ ഏത് ഫ്‌ളൈറ്റില്‍ പോയിട്ടുണ്ടാം''.
''സാര്‍ വെളളിയാഴ്ച്ച പുലര്‍ച്ചെ 1.10 ന് ഒരു സിംഗപ്പൂര്‍ എയര്‍ലെന്‍സിന്റെ ഫ്‌ളൈറ്റുണ്ട്. അത് ശനിയാഴ്ച്ച രാവിലെ ഒമ്പതരയാകുമ്പോള്‍ കേപ് ടൗണിലെത്തും. സിംഗപ്പൂര്‍ വഴിയാണ് യാത്ര. സിംഗപ്പൂരിലും ജോഹന്നാസ് ബര്‍ഗിലും സ്‌റ്റോപ്പുണ്ട്. എന്നാലും താരതമ്യേന കംഫര്‍ട്ടായ യാത്രയാകുമത്''.
''ആ ഫ്‌ളൈറ്റിലെ യാത്രക്കാരുടെ ഡിറ്റെയ്ല്‍സ് ഉണ്ടോ''
''യേസ് സാര്‍, അതില്‍ അഞ്ച് മലയാളികളാണുളളത്.രണ്ട് പേര്‍ ഇടക്കിടെ പോകുന്നവരാണ്. മൂന്ന് പേരില്‍ ഒരാള്‍ ബോബന്‍ ബാബുവാണ്''.
ഏത് നമ്മുടെ ക്വട്ടേഷന്‍....
അതെ സാര്‍..
''അയാള്‍ക്കെന്താണ് ദക്ഷിണാഫ്രിക്കയില്‍ കാര്യം''.
''എന്തെങ്കിലും ഡീല്‍ കാണും സാര്‍''.
''അന്‍വര്‍ അയാളെ ആദ്യമേ ഒഴിവാക്കിയേക്ക്. ബോബനില്‍ അന്വേഷണം കേന്ദ്രീകരിച്ചാല്‍ അത് സമയനഷ്ടമാകാനാണ് സാധ്യത''.
''എന്താണ് സാര്‍''
''രണ്ട് കാര്യങ്ങളാണ്. ഇത്രയും ഇഷ്യു ആകുന്ന കേസില്‍ അയാള്‍ ഇടപെടില്ല. അയാളുടെ രീതി അങ്ങെയാണ്. സ്വന്തം കാര്യം നോക്കി മാത്രമെ അയാള്‍ കളിക്കൂ.. ഇത് വലിയ പുലിവാലാകുമെന്ന ബോധ്യം അയാള്‍ക്കുണ്ടാകും. രണ്ടാമത്തേത് അയാളുടെ സാംസാരം അയാളുടെ സംസാരം നീട്ടിവലിച്ച് ഒരു പ്രത്യേക രീതിയില്‍ അല്ലേ''.
''അതെ സാര്‍''.
''എനിക്ക് വന്ന കോളിലെ സംസാരം അങ്ങനെയല്ല. നല്ല വടിവൊത്ത രീതിയിലാണ് വിളിച്ചയാള്‍ സംസാരിച്ചത്. സോ കേപ് ടൗണില്‍ നിന്ന് വിളിച്ചത് ബോബന്‍ അല്ലെന്ന് ഉറപ്പ്. ബാക്കി രണ്ട് പേരല്ലേ ഉളളത്. അവരുടെ അഡ്രസ്സില്‍ വിശദമായ അന്വേഷണം നടത്തണം. അന്‍വര്‍ ഈ രണ്ട് പേരുടെ വിലാസത്തിലുള്ള ഫോണ്‍കോളുകളുടെ ഡീറ്റെയ്ല്‍സ് കൂടി എടുക്കണം. രണ്ട് പേരും എവിടെയുള്ളവരാണ്്്്്്്്് ''.
''കൊച്ചി ടൗണില്‍ തന്നെ. ഒരാള്‍ പാലാരിവട്ടവും മറ്റേയാള്‍ കടവന്ത്രയും''.
''ഓ.കെ അന്‍വര്‍. നമ്മുടെ ടീമിനെ വിട്ട് ഡീറ്റെയ്ല്‍സ് കളക്ടു ചെയ്യു. പെട്ടെന്ന് വേണം. ടൈം പ്രധാനമാണ്. അതിന് ശേഷം നമുക്ക് ഒരു ഫൈനല്‍ ഓപ്പറേഷന്‍ പ്ലാന്‍ ഉണ്ടാക്കണം''.
''ഒ.കെ സാര്‍..'' അന്‍വര്‍ സീറ്റില്‍ നിന്ന് എഴുന്നേറ്റു
ദേവ് ഫോണെടുത്ത് സി.ഐ. മോഹനന്റെ നമ്പര്‍ ഡയല്‍ ചെയ്തു
''സാര്‍, ഞാനങ്ങോട്ട് വിളിക്കാന്‍ ഇരിക്കുകയായിരുന്നു''. കോള്‍ അറ്റന്‍ഡു ചെയ്തപാടെ മോഹനന്‍ പറഞ്ഞു. എന്നിട്ട് തുടര്‍ന്നു. ''വീടും സമീപഭാഗത്തെല്ലാം അരിച്ചുപെറുക്കി സാര്‍. ആ ഫോണ്‍ കിട്ടിയിട്ടില്ല.കിഷന്റെ മുറിയുടെ അടുത്ത് അതിനടുത്ത് ഒരു കിണറുണ്ട്. അതിലും നോക്കി. പിന്നെ സമീപവാസികളെ ചോദ്യം ചെയ്തതിലും പ്രത്യേകിച്ചൊന്നും കിട്ടിയില്ല. അന്ന് കളിയായതിനാല്‍ കോളനിയില്‍ അധികമാരും ഉണ്ടായിരുന്നില്ല. ഇവിടെ ആണുങ്ങളാണ് കൂടുതല്‍ ഉള്ളത്. ഫാമിലിയായി കഴിയുന്നവര്‍ കുറവാണ്. സന്ധ്യ സമയമായതിനാല്‍ അവിടെയുള്ള സ്ത്രികള്‍ അധികവും മൂറിക്കുള്ളിലായിരുന്നു. പിന്നെ ആ വിടിന് അപ്പുറത്തൂടെ ഒരു വഴിയുമുണ്ട്. അതിലൂടെ വന്നാല്‍ തൊട്ടടുത്ത വീട്ടുകാര്‍ മാത്രമെ കാണൂ. അവര്‍ ആ സമയത്ത് പുറത്തില്ലാത്തതിനാല്‍ ഒന്നും കണ്ടിട്ടില്ല''. മോഹനന്‍ വിവരങ്ങള്‍ വേഗത്തില്‍ ദേവിനെ ധരിപ്പിച്ചു.
''മോഹനന്‍.. അവിടെ ചുറ്റുഭാഗത്തും ആ റോഡില്‍ സ്ഥിരം ഇരിക്കുന്നവരേയും കൂടി ചോദ്യം ചെയ്‌തേക്ക്. ഫോണിന്റെ കാര്യം വിടണ്ട. നിര്‍ണായക തെളിവാണത്. അത് അയാള്‍ അവിടെ അല്ലെങ്കില്‍ അതിന്റെ ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ എവിടയെങ്കിലും ഉപേക്ഷിക്കാനാണ് സാധ്യത''.
''നോക്കാം സാര്‍...''
''ഓ.കെ. ദേവ് ഫോണ്‍ വെച്ചു. മേശയില്‍ നിന്ന് വിരലടയാളങ്ങളുടേയും ഫോറന്‍സിക് വിഭാഗം നല്‍കിയതിന്റേയും റിപ്പോര്‍ട്ടുകള്‍ ഒരിക്കല്‍ കൂടി പരിശോധിച്ചു. അതിന് ശേഷമുള്ള നിഗമനങ്ങള്‍ തന്റെ ഡയറിയില്‍ കുറിച്ച ശേഷം കസേരയിലേക്ക് ചാഞ്ഞിരിക്കുന്നു. തല നന്നായി വേദനിക്കുന്നു. അയാള്‍ താഴെ വിളിച്ച് ആരേയും ഓഫീസ് മുറിയിലേക്ക് വിടരുതെന്ന നിര്‍ദ്ദേശം നല്‍കി. എന്നിട്ട് മേശവലിപ്പില്‍ നിന്ന് ബാം എടുത്ത് നെറ്റിയില്‍ പുരട്ടിയശേഷം കസേരയിലേക്ക് ചാഞ്ഞു.
ഫോണ്‍ നിര്‍ത്താതെയടിച്ചപ്പോഴാണ് ദേവ് ഞെട്ടി എഴുന്നേറ്റത്. പെട്ടെന്ന് ഒരു എത്തുംപിടിയും കിട്ടിയില്ല. രാവിലെയാണോ വൈകുന്നേരമാണോയെന്നറിയാതെ വിഷമിച്ചു. പിന്നെ കൈ നീട്ടി ഫോണ്‍ എടുത്തു.അന്‍വറാണ്.
''സാര്‍, ഒരു ഇന്ററസ്റ്റിങ് ലീഡുണ്ട്''.
''എന്താ അന്‍വര്‍''
''നമ്മള്‍ അഡ്രസ്സുകള്‍ മൊബൈല്‍ കമ്പനികള്‍ക്ക് കൈമാറിയിരുന്നു. അതിലൊരു കമ്പനിയിലെ മാനേജര്‍ ഷാജിയാണ് വിളിച്ചത്. അതിലെ ഒരാളുടെ വിലാസത്തില്‍ ഒരുവര്‍ഷം വരെ അവരുടെ കണക്ഷന്‍ ഉണ്ടായിരുന്നു. പിന്നീടത് കട്ടാക്കിയിട്ടുണ്ട്. വേറെ കണക്ഷന്‍ എടുത്തിട്ടുമില്ല''.
''അന്‍വര്‍ മറ്റ്, കമ്പനിക്കാരുടെ ചെക്ക് ചെയ്‌തോ, ഷാജി വിളിച്ചപ്പോ തന്നെ മറ്റുള്ളവരോടും ആ അഡ്രസ്സ് ചെക്ക് ചെയ്യാന്‍ ആവശ്യപ്പെട്ടിരുന്നു. അതില്‍ നമ്പറുകള്‍ ഒന്നും ഇല്ല. ഷാജി ഒരു കാര്യം കൂടി പറഞ്ഞിട്ടുണ്ട്.15 വര്‍ഷത്തോളം ഉപയോഗിച്ച കണക്ഷനാണ് അയാള്‍ ഉപേക്ഷിച്ചതെന്ന്''.
''ആരാണ് ആ പാസഞ്ചര്‍''
''ഒരു ആന്റണി വര്‍ഗീസ്, കൊച്ചിക്കാരനാണ്. പാലാരിവട്ടത്താണ് താമസം. കൂടുതല്‍ വിവരം കളക്ട് ചെയ്യാന്‍ നിര്‍ദ്ദേശം കൊടുത്തിട്ടുണ്ട്. രണ്ടാമത്തെ ആളുടെ നമ്പര്‍ കിട്ടിയിട്ടുണ്ട്''.
''ഗുഡ് അന്‍വര്‍, അന്റണിയുടെ ഫോട്ടോ അയക്ക്''.
''ഓ.കെ.സാര്‍''
ആന്റണിയുടെ ഫോട്ടോ വരുന്നതും കാത്ത് ദേവ് അക്ഷമയോടെ ഇരുന്നു...!!
Content Highlights: sports-thriller-novel-90-minutes
Published: 10 Mar 2025, 03:00 pm IST
ABOUT THE AUTHOR
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented