മഹാന്മാർ പിറന്ന ഓരോദിനവും പവിത്രതയാൽ നിറഞ്ഞതാണ്. ഫെബ്രുവരി പന്ത്രണ്ട് ആ അർഥത്തിൽ ലോകോത്തരമായ ഒരു ദിനം തന്നെയാണ്. ജീവിച്ചിരുന്നിടത്തോളം കാലം തന്നേക്കാൾ മികച്ച ഒരു കഥാപറച്ചിലുകാരനെ, അനുഭവവിവരണക്കാരനെ, ലോകത്തിന്റെ ചെവികൊടുക്കാൻ അനുവദിക്കാതെ, ലോകത്തെ തന്നിലേക്ക് തന്നെ ആകർഷിച്ചടുപ്പിച്ച അസാധാരണവ്യക്തിത്വമായിരുന്ന അബ്രഹാം ലിങ്കന്റെ 209-ാം പിറന്നാൾ ആണ് ഇന്ന്. നിങ്ങൾ ജീവിതം പറയാൻ ആഗ്രഹിക്കുന്നുവെങ്കിൽ അത് ലിങ്കനെക്കാൾ ഒരുപടി മികച്ചതാണെങ്കിൽ മാത്രം, നിങ്ങൾ ലോകസമത്വത്തെക്കുറിച്ചും സമൂഹത്തെക്കുറിച്ചും സമാധാനത്തെക്കുറിച്ചും സംസാരിക്കാനാഗ്രഹിക്കുന്നുവെങ്കിൽ അത് ലിങ്കന്റെ സാമാന്യലോകവീക്ഷണത്തെയെങ്കിലും കവച്ചുവെക്കുന്നതായിരിക്കണം. അല്ലാത്ത പക്ഷം ഇന്നും ആവർത്തിക്കപ്പെടുന്നതുപോലെ ദശാബ്ദങ്ങളോളം ലിങ്കൻ അനുകരിക്കപ്പെട്ടുകൊണ്ടേയിരിക്കും. എന്തായിരുന്നു ലിങ്കന്റെ വാക്ചാതുരി? വാക്കുകളുടെ വിസ്മയത്തിൽ അദ്ദേഹം അഭിരമിപ്പിച്ച ചിന്തകൾ എന്തൊക്കെയായിരുന്നു? ലോകപ്രശസ്തമായ ലിങ്കൻ വചനങ്ങൾ വായിക്കാം.

To advertise here,

പ്രതികൂലസാഹചര്യങ്ങൾ നേരിടാൻ എല്ലാവർക്കും കഴിയും. എന്നാൽ ഒരുവന്റെ സ്വഭാവം പരീക്ഷിച്ചറിയാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ അവന് സർവശക്തിയും നൽകിക്കൊണ്ടേയിരിക്കുക

നുണപറച്ചിലിൽ അതിവിജയം കൈവരിക്കാൻ മാത്രം മതിയായ ഓർമശേഷിയൊന്നും ഒരു മനുഷ്യനുമില്ല.

നിങ്ങളുടെ പാദങ്ങൾ ശരിയായ സ്ഥാനത്ത് തന്നെ നിൽക്കുന്നുണ്ടെന്ന് സ്വയം ഉറപ്പാക്കുക തുടന്ന് ഉറച്ചുതന്നെ നിൽക്കുക.

ഭൂമിയിലെ അവസാനത്തെ, ഏറ്റവും മികച്ച പ്രതീക്ഷയായി അമേരിക്ക മാറുന്ന കാലവും നേരവുമാണ് എന്റെ സ്വപ്നം.

നിങ്ങൾ ആരോ ആയിക്കൊള്ളട്ടെ, നല്ല ഒരാളായിരിക്കുക.

ബാലറ്റ്, ബുള്ളറ്റിനേക്കാൾ ശക്തമാണ്.

കർക്കശമായ നീതിയേക്കാൾ സമൃദ്ധമായ ഫലം തരുന്നത് കരുണയല്ലാതെ മറ്റൊന്നുമല്ല.

ബാഹ്യശക്തികളാൽ ഒരിക്കലും അമേരിക്ക നശിപ്പിക്കപ്പെടുകയില്ല. സ്വാതന്ത്ര്യത്തെ നമ്മൾ തെറ്റായി ഉപയോഗിക്കുകയും നഷ്ടപ്പെടുത്തുകയും ചെയ്യുന്നവെങ്കിൽ രാജ്യം സ്വയം നശിച്ചുകൊണ്ടേയിരിക്കും.

ചിലരെ നിങ്ങൾക്ക് എല്ലായ്പ്പോഴും വിഡ്ഢികളാക്കാൻ പറ്റും. പക്ഷേ എല്ലാവരേയും എല്ലായ്പ്പോഴും കബളിപ്പിക്കാൻ കഴിയില്ല.

എന്റെ ശത്രുക്കളെ ഞാൻ ചങ്ങാതിമാരാക്കുമ്പോൾ അവരെ നശിപ്പിക്കുകയല്ലേ ഞാൻ ചെയ്യുന്നത്?

എത്രായിരം പൂച്ചകൾ പോരടിക്കുന്നുവെന്നതിന് യാതൊരു പ്രസക്തിയുമില്ല, അതിലുമായിരം പൂച്ചക്കുട്ടികൾ ഇവിടെയുള്ളിടത്തോളം കാലം.

വിവാഹം സ്വർഗമോ നരകമോ അല്ല, അത് ശുദ്ധീകരണമാണ്.

മറ്റുള്ളവരെ അവർ കാണുന്നതുപോലെ വിവരിക്കാനുള്ള കഴിവിനെ പറയുന്ന പേരാണ് തന്ത്രം.

എന്നെ വേദനിപ്പിക്കില്ലെന്ന് എനിക്കറിയാവുന്ന ഒരു സ്ത്രീയെ മാത്രമാണ് ഞാൻ ഭയപ്പെടുന്നത്.

അന്യർക്ക് സ്വാതന്ത്ര്യം നിഷേധിക്കുന്നവർ അത് തിരിച്ചും അർഹിക്കുന്നില്ല. നീതിമാനായ ദൈവത്തിന്റെ ഭരണത്തിൻ കീഴിൽ ആ പ്രവണത തുടർന്നുപോകാനും കഴിയില്ല.

ലോകത്തിലെ ഏറ്റവും മികച്ചവർ സാധാരണക്കാരാണ്. അത്കൊണ്ടാണ് ദൈവം അവരെ കുറേ സൃഷ്ടിക്കുന്നത്.

ഞാൻ വിനീതനായ അബ്രഹാം ലിങ്കൻ. നിയമസഭാ സ്ഥാനാർഥിയാകാൻ എന്റെ സൃഹൃത്തുക്കൾ നിർബന്ധിക്കുന്നു. വൃദ്ധയുടെ നൃത്തം പോലെ എന്റെ രാഷ്ട്രീയം ഹ്രസ്വവും മധുരവുമാണ്.

Content Highlights: Quotes from Abraham Lincoln on his 209 birthday