
ലോകപുസ്തകദിനത്തില്‍ ജി ആര്‍ ഇന്ദുഗോപന്‍ എഴുതുന്നു.
പത്തു തവണയെങ്കിലും ഞാന്‍ വായിച്ച പുസ്തകമാണ് സില്‍വിയോ എ ബെദ്‌നി എഴുതിയ 'ദ് പോപ്പ്‌സ് എലിഫെന്റ്.' വളരെ കുറച്ച് കോപ്പികള്‍ വിറ്റ അത്രയൊ ന്നും പ്രശസ്തമല്ലാത്ത ഗവേഷണഗ്രന്ഥം. പക്ഷേ നമ്മള്‍ മലയാളിയെ സംബന്ധിച്ച് അതിന് വലിയ പ്രസക്തിയുണ്ട്. കൊച്ചിയില്‍ നിന്ന് ഒരു ആനക്കുട്ടിയെ പോപ്പിന് കാഴ്ചവയ്ക്കാന്‍ 500 കൊല്ലം മുന്‍പ് റോമില്‍ കൊണ്ടുപോയ സംഭവം വെളിച്ചത്തുകൊണ്ടുവന്നത് ഈ പുസ്തകമാണ്.
1967-ല്‍ വത്തിക്കാന്‍ കുഴിക്കുന്നതിനിടയില്‍ പൊങ്ങി വന്ന 'ആനോ' എന്നുപേരുള്ള ഈ ആനക്കുട്ടിയുടെ അവശിഷ്ടങ്ങള്‍ക്കു പിന്നാലെയായിരുന്നു വയോധി കനായ സില്‍വിയോ അമേരിക്കയില്‍ നിന്ന് വത്തിക്കാനിലെത്തി പഠനമാരംഭിച്ചത്. ഡാവിഞ്ചിക്കും മൈക്കലാഞ്ചലോയ്ക്കുമൊപ്പം റോമില്‍ ജീവിച്ച മതനവോ ത്ഥാനത്തില്‍ പ്രതിചേര്‍ക്കപ്പെട്ട നമ്മുടെ നാട്ടുകാരനായ ഒരു പാവം ആനക്കുട്ടിയുടെ വേദനയുടെ കഥയായിരുന്നു അത്. അതാണ് പിന്നീട് എനിക്ക് ഒരു നോവലെഴുതാന്‍ പ്രേരണയായത്.
സില്‍വിയോ ഇപ്പോള്‍ ജീവിച്ചിരിപ്പില്ല. അദ്ദേഹത്തിന്റെ ഓര്‍മകള്‍ക്ക് ഈ പുസ്തകദിനത്തില്‍ നമസ്‌കാരം.
Content Highlights: gr indugopan world book day 2024 the popes elephant
Published: 23 Apr 2024, 09:42 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented