
ലോക പുസ്തകദിനത്തില്‍ ബോബി ചെമ്മണ്ണൂര്‍ എഴുതുന്നു.
എന്റെ വായനയില്‍ ഏറ്റവും കൂടുതല്‍ ഓര്‍മയുള്ളയത് മദര്‍ തെരേസയുടെ പുസ്തകങ്ങളാണ്. ജീവകാരുണ്യപ്രവര്‍ത്തനങ്ങളിലേക്ക് ശ്രദ്ധതിരിക്കാന്‍ പ്രധാനപ്പെട്ട കാരണവും മദര്‍തെരേസയാണ്. ജീവിതത്തില്‍ ലഭിക്കേണ്ടതായ എല്ലാ സന്തോഷങ്ങളും ലഭിക്കുകയും ആഘോഷിക്കേണ്ടതായിട്ടുള്ള എല്ലാം കൊണ്ടാടുകയും ജീവിതത്തിന്റെ എല്ലാ വശങ്ങളും ജീവിച്ചുതന്നെ തീര്‍ക്കുകയും ചെയ്ത സാഹചര്യത്തില്‍ ഇനി ഒന്നും ചെയ്യാന്‍ ബാക്കിയില്ല എന്ന തോന്നലില്‍ നിന്നാണ് എന്റെ ജീവിതം മറ്റൊരു ഗിയറിലേക്ക് ഞാന്‍ മാറ്റുന്നത്. ഇനി എന്താണ് ചെയ്യേണ്ടത് എന്ന ചിന്തയ്ക്ക് ഉത്തരം തന്നത് മദര്‍തെരേസയുടെ പുസ്തകങ്ങളാണ്. ശരിയായ സന്തോഷവും സ്‌നേഹവും ജീവകാരുണ്യത്തിലൂടെ എന്ന സന്ദേശം 'ഹാര്‍ട്ട് ഓഫ് ജോയ്' എന്ന പുസ്തകം എനിക്കു പകര്‍ന്നുതന്നു. കഴിഞ്ഞ ഇരുപത്തിയഞ്ചുവര്‍ഷമായി എന്നെ നയിക്കുന്ന സന്ദേശമതാണ്.

ഞാന്‍ വലിയ ഒരു വായനക്കാരനല്ല. നോവലുകളും കഥകളുമെല്ലാം ആരെങ്കിലും വായിച്ചുതരികയാണ് പതിവ്. എനിക്ക് വെറുതേയിരുന്ന് പുസ്തകത്തെ കേള്‍ക്കുന്നതാണ് ഇഷ്ടം. 'ആടുജീവിതം' അതുപോലെ ഞാന്‍ വായിച്ചുകേട്ട നോവലാണ്. അടുത്തിരുന്ന് ഒരാള്‍ വായിച്ചുതരുന്നതാണ് ഇപ്പോഴും ഇഷ്ടം. ഷെര്‍ലക് ഹോംസ് സീരീസിലെ കഥകളും അങ്ങിനെ കേട്ടതാണ്. കഥകള്‍ എനിക്കിഷ്ടമാണ്. സിനിമ കാണാന്‍ പ്രചോദനമാകുന്നതും അതായിരിക്കാം. വലിയ വായനക്കാരനല്ലാത്ത ഞാന്‍ എന്റെ രണ്ടു സുഹൃത്തുക്കള്‍ക്കൊപ്പം മറഡോണയെക്കുറിച്ച് ഒരു പുസ്തകവുമെഴുതി. ലോകം പുസ്തകദിനമാഘോഷിക്കുമ്പോള്‍ ഒരു പുസ്തകം ചെലുത്തിയ സ്വാധീനത്തില്‍ ജീവിതത്തിന് അര്‍ഥം കണ്ടെത്താന്‍ കഴിഞ്ഞ സന്തോഷത്തിലാണ് ഞാന്‍.
Content Highlights: boby chemmannur writes world book day 2024
Published: 23 Apr 2024, 02:29 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..

Most Commented