ബെംഗളൂരു നഗരത്തിൽ താമസിക്കാൻ വാടകയ്ക്ക് വീട്, ഫ്ലാറ്റ് ഒക്കെ ലഭിക്കാൻ പ്രയാസമാണോ? അതിന് പ്രായവും ഒരു തടസ്സമാണോ. ചോദ്യം ആശയക്കുഴപ്പമുണ്ടാക്കിയേക്കാം, ഇത്തരത്തിൽ ബെംഗളൂരുവിൽ ഒരു വീട് അന്വേഷിച്ച് പ്രായത്തിന്റെ പേരിൽ വീട് ലഭിക്കാത്ത യുവതിയുടെ വീഡിയോയാണ് സാമൂഹികമാധ്യമങ്ങളിൽ ഇപ്പോൾ വൈറലാകുന്നത്.
20 വയസുകാരിയായ നൈനയാണ് തനിക്ക് തന്റെ പ്രായം കാരണം ബെംഗളൂരുവിൽ വീട് ലഭിക്കുന്നില്ലെന്ന് പറയുന്നത്. താൻ ഒരു ഫ്ലാറ്റിന് വേണ്ടിയുള്ള അന്വേഷണത്തിലായിരുന്നുവെന്നും ഒടുവിൽ ഡോംലുരിൽ ഒരു മനോഹരമായ ഫ്ലാറ്റ് കണ്ടെത്തിയെന്നും നൈന പറയുന്നു. എന്നാൽ ഫ്ലാറ്റ് കാണാനെത്തിയപ്പോൾ ചെറിയ പ്രായമായതിനാൽ താമസം നിഷേധിക്കപ്പെടുകയായിരുന്നുവെന്നാണ് യുവതി പറയുന്നത്. അവിടെ താമസിക്കുന്നവർ ഈ പ്രായത്തിലുള്ളവരെ ഒപ്പം താമസിപ്പിക്കുവാൻ താത്പര്യമില്ലെന്ന് പറഞ്ഞതായും നൈന ആരോപിച്ചു.
എന്നാൽ തന്നെ റൂം മേറ്റാക്കുന്നതിൽ യാതൊരുവിധ പ്രശ്നങ്ങളുമില്ലെന്നും താൻ എത്രമാത്രം ഗുണഗണങ്ങളുള്ള വ്യക്തിയാണെന്ന് വ്യക്തമാക്കുന്ന പിപിടിയും നൈന വീഡിയോയിൽ പങ്കുവെക്കുന്നുണ്ട്. അതിരാവിലെ എഴുന്നേൽക്കുന്ന, മദ്യപിക്കാത്ത, പുകവലിക്കാത്ത, അതുപോലെ താമസസ്ഥലം വൃത്തിയായി പരിപാലിക്കുന്ന വ്യക്തിയാണ് താനെന്ന് നൈന പറയുന്നു.
കൂടാതെ ഇരുപതുകളിലുള്ള സുഹൃത്തുക്കളെ താൻ അവരുടെ പ്രായം പറഞ്ഞ് കളിയാക്കാറുണ്ടായിരുന്നുവെന്നും അതിന്റെ കർമ്മഫലമാണ് താൻ അനുഭവിക്കുന്നതെന്നും നൈന വീഡിയോയിൽ പറയുന്നുണ്ട്.
Content Highlights: A 20-year-old woman in Bangalore claims she was denied a flat due to her age
Published: 29 Nov 2024, 04:37 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented