തമിഴ് നടന്‍ രവി മോഹന്‍ (ജയം രവി) കഴിഞ്ഞ കുറച്ചുനാളുകളായി വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുകയാണ്. ആരതിയുമായുള്ള വിവാഹമോചനവും ഗായിക കെനിഷ ഫ്രാന്‍സിസുമായുള്ള പ്രണയാഭ്യൂഹവുമെല്ലാമാണ് താരത്തെ വാര്‍ത്താ തലക്കെട്ടുകളില്‍ നിലനിര്‍ത്തിയത്. ഇതിനിടെ ആരതിയും രവി മോഹനും തമ്മില്‍ സാമൂഹികമാധ്യമങ്ങള്‍ വഴി വാക്‌പോരും നടന്നിരുന്നു. ഒടുവില്‍ മദ്രാസ് ഹൈക്കോടതി ഇടപെട്ടാണ് ഇരുവരേയും നിശബ്ദരാക്കിയത്. ഇപ്പോഴിതാ പുതിയ പരാമര്‍ശവുമായി രംഗത്തെത്തിയിരിക്കുകയാണ് രവി മോഹന്‍.
തന്റെ ഏറ്റവും പുതിയ ചിത്രമായ 3ബിഎച്ച്‌കെയുടെ ട്രെയിലര്‍ പുറത്തിറക്കുന്ന പരിപാടിയിലാണ് രവി മോഹന്‍ ഇക്കാര്യം പറഞ്ഞത്. ചിത്രത്തിന്റെ കഥയ്ക്ക് തന്റെ ജീവിതവുമായി സാമ്യമുണ്ടെന്ന് പറഞ്ഞ രവി മോഹന്‍ താന്‍ വാടകവീട്ടില്‍ താമസിക്കാനിടയായ സാഹചര്യവും വിശദീകരിച്ചു. ഇത്രയുംകാലം സ്വന്തം വീട്ടില്‍ മാത്രം താമസിച്ചിരുന്ന താന്‍ ഇതാദ്യമായാണ് വാടകവീട്ടില്‍ താമസിക്കുന്നതെന്നും കൂട്ടിച്ചേര്‍ത്തു. ആരതിയുമായി പിരിഞ്ഞശേഷമുള്ള ജീവിതത്തെ കുറിച്ചാണ് രവി മോഹൻ പറഞ്ഞതെന്നാണ് പലരും പറയുന്നത്.
Also Read: 'നിരവധി പേരാണ് ഞാന്‍ ഗര്‍ഭിണിയാണെന്ന് പറയുന്നത്', അഭ്യൂഹങ്ങള്‍ക്ക് മറുപടിയുമായി കെനിഷ ഫ്രാൻസിസ്
'ഞാന്‍ ഇതിനുമുമ്പ് ഇതുവരെ വാടകവീട്ടില്‍ താമസിച്ചിട്ടില്ല. ജനിച്ച അന്ന് മുതല്‍ എന്റേതായിരുന്ന വീടുകളില്‍ മാത്രമാണ് ഞാന്‍ താമസിച്ചത്. ഇപ്പോഴിതാ, ഞാന്‍ വാടകവീട്ടില്‍ താമസിക്കുകയാണ്. ഇക്കാര്യം ഈ സിനിമയുമായി ബന്ധപ്പെടുത്തി കാണാന്‍ കഴിയും. വളരെ പ്രചോദനമേകുന്ന ചിത്രമാണ് ഇത്. ഇനിയുള്ള ജീവിതം എനിക്ക് സന്തോഷമായി ജീവിക്കണം.' -രവി മോഹന്‍ പറഞ്ഞു.
രവി മോഹന്റെ പരാമര്‍ശത്തിനെതിരെ വലിയ വിമര്‍ശനമാണ് സാമൂഹികമാധ്യമങ്ങളില്‍ ഉയര്‍ന്നത്. 'എന്ത് മണ്ടത്തരമാണ് നിങ്ങള്‍ പറയുന്നത്? കോടികള്‍ പ്രതിഫലം വാങ്ങുന്ന നടനാണ് നിങ്ങള്‍. യഥാര്‍ഥത്തില്‍ വാടകവീട്ടില്‍ താമസിച്ച് കഷ്ടപ്പെടുന്ന തൊഴിലാളിയെ പോലെ സംസാരിക്കരുത്.' -ഇതായിരുന്നു ഒരാളുടെ കമന്റ്. 'നിങ്ങള്‍ ഇപ്പോഴും വിവാഹിതനാണ്, ഒപ്പം 'ഇഎംഎ'യും (വിവാഹേതരബന്ധം) ഉണ്ട്. അതിനാല്‍ നിങ്ങളൊരു വാടകവീട്ടില്‍ തന്നെയാണ് ഉണ്ടാകുക. സഹാനുഭൂതി കിട്ടാനുള്ള തന്ത്രങ്ങള്‍ നിര്‍ത്തൂ.' -മറ്റൊരാള്‍ കുറിച്ചു.
Related News: 'രവി മോഹനും ആരതിയും വേര്‍പിരിയാന്‍ കാരണം ഈ തമിഴ് നടന്‍'; ഗുരുതര ആരോപണവുമായി ഗായിക സുചിത്ര
'എത്ര രൂപയാണ് നിങ്ങള്‍ വാടക നല്‍കുന്നത്? തീര്‍ച്ചയായും അത് ലക്ഷങ്ങളുണ്ടാകും' -വേറെയൊരാള്‍ കുറിച്ചു. 'വാടകവീട്ടില്‍ താമസിക്കുന്നു, പക്ഷേ സിനിമകള്‍ നിര്‍മ്മിക്കാന്‍ കഴിയും' എന്നായിരുന്നു ഇനിയൊരാളുടെ പരിഹാസം.
കഴിഞ്ഞ സെപ്റ്റംബറിലാണ് താനും ആരതിയും തമ്മിലുള്ള വിവാഹബന്ധം അവസാനിപ്പിക്കുകയാണെന്ന് രവി മോഹന്‍ സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. എന്നാല്‍ തന്റെ അറിവോ സമ്മതമോ കൂടാതെയാണ് വിവാഹമോചനത്തെ കുറിച്ച് രവി പ്രഖ്യാപനം നടത്തിയതെന്നും ഈ തീരുമാനം തീര്‍ത്തും ഏകപക്ഷീയമാണെന്നും ആരതി വ്യക്തമാക്കിയിരുന്നു.
Don't Miss: കെനിഷ പ്രകാശം പരത്തുന്നവൾ, മുൻഭാര്യ ശാരീരികമായി ഉൾപ്പെടെ ദ്രോഹിച്ചു, മക്കളെ ഉപകരണമാക്കി-രവി മോഹന്‍
Content Highlights: Ravi Mohan reveals he has been living in rented home for first time; Internet calls him out | Video
Published: 27 Jun 2025, 05:49 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented