ചെന്നൈ: ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ തായ്ക്വോണ്ടോ പരിശീലകയെന്ന ഗിന്നസ് റെക്കോഡ് നേടിയിരിക്കുകയാണ് ഏഴു വയസ്സുകാരി. തമിഴ്നാട് സ്വദേശിയായ സംയുക്ത നാരായണന് ആണ് ഈ അപൂർവ നേട്ടത്തിന് ഉടമയായത്. കൊറിയയിലെ വേള്‍ഡ് തായ്ക്വോണ്ടോ ആസ്ഥാനമായ കൊറിയയാണ് സംയുക്ത നാരായണന് ബ്ലാക്ക് ബെല്‍റ്റ് നല്‍കിയത്.
തമിഴ്നാട്ടിലെ മധുര സ്വദേശിയായ സംയുക്തയെ ചെറുപ്രായത്തില്‍തന്നെ തായ്ക്വോണ്ടോ പരിശീലിപ്പിച്ചത് മാതാപിതാക്കളായ ശ്രുതിയും നാരായണനുമാണ്. ഇരുവരും നേരത്തേ മാര്‍ഷല്‍ ആര്‍ട്സില്‍ ലോക റെക്കോഡുകള്‍ നേടിയിട്ടുണ്ട്. മൂന്നാം വയസ്സു മുതല്‍ തയ്ക്വോണ്ടോ പഠിക്കാന്‍ തുടങ്ങിയ സംയുക്ത കഴിഞ്ഞ വര്‍ഷം ആഗസ്തിലാണ് ഈ ശ്രദ്ധേയമായ നേട്ടം കൈവരിച്ചത്.
അച്ഛനും അമ്മയുമാണ് എന്റെ ഏറ്റവും വലിയ പ്രചോദനം. ഞങ്ങളുടെ വീട്ടിലെ ചുമരില്‍ തൂക്കിയിട്ടിരിക്കുന്ന അവരുടെ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് സര്‍ട്ടിഫിക്കറ്റുകളെ ഞാന്‍ വളരെയധികം ആരാധിച്ചിരുന്നു. ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് നേടി അതേ ചുമരില്‍ സര്‍ട്ടിഫിക്കറ്റ് തൂക്കണമെന്നതായിരുന്നു എന്റെ ലക്ഷ്യം, സംയുക്ത പറഞ്ഞു.
Content Highlights: 7-Year-Old Taekwondo Instructor Breaks Guinness World Record
Published: 19 Mar 2025, 07:54 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented