ജീവനക്കാരുടെ മാനസിക-ശാരീരിക ആരോഗ്യത്തെയും അവരുടെ ആവശ്യങ്ങളെയും പരിഗണിക്കാതെ പണിയെടുപ്പിക്കുന്ന കമ്പനികളേക്കുറിച്ചും ടോക്‌സിക് വര്‍ക്ക് കള്‍ച്ചറിനെ കുറിച്ചുമൊക്കെയുള്ള ചര്‍ച്ചകള്‍ ഇന്ന് വ്യാപകമാണ്. പലരും തങ്ങളുടെ അനുഭവങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെക്കാറുമുണ്ട്. ഇത്തരത്തില്‍ ഇന്ത്യയിലെയും സ്വീഡനിലെയും തൊഴില്‍ സംസ്‌കാരത്തിലുള്ള വ്യത്യാസത്തേക്കുറിച്ചും ജീവനക്കാര്‍ എങ്ങനെയാണ് സ്വീഡനില്‍ പരിഗണിക്കപ്പെടുന്നതെന്നും വിവരിച്ചുകൊണ്ട് അങ്കുര്‍ ത്യാഗി എന്ന സോഫ്റ്റ് വെയര്‍ എന്‍ജിനീയർ എക്‌സിൽ പങ്കുവെച്ച കുറിപ്പ് വൈറലാവുകയാണ്.
ഇന്ത്യയില്‍ ടെക് മേഖലയില്‍ താന്‍ ജോലിചെയ്യാന്‍ ആരംഭിച്ച കാലത്ത്, ജോലിസമയം കഴിഞ്ഞും ജോലിചെയ്തുകൊണ്ടിരിക്കുക എന്നത് ബാഡ്ജ് ഓഫ് ഓണര്‍ ധരിക്കുന്നതു പോലെയായിരുന്നു. രാത്രി പത്തുമണിക്ക് ശേഷം മാത്രം വീട്ടിലേക്ക് പോവുകയും രാവിലെ കൃത്യം ഒന്‍പതുമണിക്ക് തന്നെ ഓഫീസിലെത്തുകയും ചെയ്യുമായിരുന്ന ഒരു മാനേജര്‍ എനിക്കുണ്ടായിരുന്നു. ക്ലൈയ്ന്റ് ദൈവമായതിനാല്‍ അവസാന നിമിഷ പ്രോഡക്ട് ഡിപ്ലോയ്‌മെന്റ് ഇന്ത്യയില്‍ ഒരിക്കലും ഒരു പ്രശ്‌നമായിരുന്നില്ല. തന്റെ ടീം അംഗങ്ങള്‍ ഗുഡ്ഗാവിലെ ആക്‌സചഞ്ചറിന്റെ ഓഫീസുകളില്‍ കിടന്നുറങ്ങിയിട്ടുണ്ട്. ഇന്ത്യയില്‍ ടെക് മേഖലയില്‍ നിരവധിയാളുകളാണുള്ളത്. അതുകൊണ്ടുതന്നെ കഠിനമായ മത്സരമാണ്. നിങ്ങള്‍ ചെയ്യാന്‍ തയ്യാറല്ലെങ്കില്‍ അത് ചെയ്യാന്‍ തയ്യാറായ പതിനായിരം പേരുണ്ടാകും. അതുകൊണ്ടുതന്നെ കൂടുതല്‍പേര്‍ക്കും മറ്റ് വഴികളൊന്നും ഉണ്ടായിരിക്കില്ല, കുറിപ്പില്‍ അങ്കുര്‍ പറയുന്നു.
അതേസമയം, താന്‍ സ്വീഡനിലേക്ക് മാറിയതോടെ സംഗതികള്‍ മാറിമറിഞ്ഞെന്നും കുറിപ്പിന്റെ രണ്ടാംഭാഗത്ത് അങ്കുര്‍ പറയുന്നു. ജോലിസമയം ഒന്ന് അഡ്ജസ്റ്റ് ചെയ്യാന്‍ വെറുതെ ഒരു മെസേജ് ഇടുകയേ ഇവിടുള്ളവര്‍ ചെയ്യാറുള്ളൂ ആരും അവരുടെ പ്രതിബദ്ധത ചോദ്യംചെയ്യാറില്ല. പരസ്പര വിശ്വാസവും വ്യക്തികള്‍ക്കിടയിലുള്ള അതിരുകളോട് ബഹുമാനവുമുണ്ട്. സമതുലിതമായ ജീവിതം കൂടുതല്‍ നന്നായി ജോലിചെയ്യാന്‍ വ്യക്തികളെ സഹായിക്കുമെന്ന മനസ്സിലാക്കലുമുണ്ട്, അങ്കുര്‍ പറയുന്നു.
എന്നാല്‍, ഇന്ത്യയിലെ ഇന്നത്തെ പുതുതലമുറക്കാര്‍ സംഗതികളെ മാറ്റിമറിക്കുന്നവരാണെന്ന് അങ്കുര്‍ പറയുന്നു. അവര്‍ അതിര്‍ത്തികള്‍ നിശ്ചയിക്കുകയും ടോക്‌സിക് എക്‌സ്‌പെക്ടേഷനുകളെ അകറ്റിനിര്‍ത്തുകയും ചെയ്യുന്നു. സ്വന്തം സമയത്തിന് മൂല്യംനല്‍കാനുള്ള ധൈര്യം അവര്‍ കാണിക്കുന്നെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.
രാത്രി എട്ടുമണിക്കാണ് ഓഫീസില്‍നിന്ന് ഇറങ്ങുന്നതെന്നും അതിനാല്‍ പിറ്റേന്ന് രാവിലെ 11.30-നേ വരികയുള്ളൂവെന്നും പറഞ്ഞുള്ള ജൂനിയറിന്റെ വാട്ട്‌സാപ്പ് സന്ദേശത്തിന്റെ സ്‌ക്രീന്‍ഷോട്ട് അഡ്വ. ആയുഷി ദോഷി പങ്കുവെച്ചിരുന്നു. ഈ ട്വീറ്റ്, റീ ട്വീറ്റ് ചെയ്തുകൊണ്ടാണ് അങ്കുറിന്റെ പ്രതികരണം.
Content Highlights: working late a badge of honur in india ankur tyagi post
Published: 15 Nov 2024, 06:16 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented