പൈലറ്റിന് ഹൃദയാഘാതം സംഭവിച്ചതിനെ തുടർന്ന് ഒപ്പമുണ്ടായിരുന്ന ഭാര്യ അതിസാഹസികമായി വിമാനം നിലത്തിറക്കി. ഭാര്യയും ഭർത്താവും ഒരുമിച്ചുള്ള വിമാനയാത്രയ്ക്കിടെയായിരുന്നു സംഭവം. ഭര്‍ത്താവും 78-കാരനുമായ എലിയറ്റ് ആല്‍ഫറിന് ഹൃദയാഘാതം വന്നതിനെ തുടര്‍ന്ന് 69-കാരിയായ യിവാന്‍ കിനെന്‍ വെല്‍സ് ആണ് മുൻപരിചയമില്ലാതിരുന്നിട്ടും വിമാനം സുരക്ഷിതമായി നിലത്തിറക്കിയത്.
ലാസ് വേഗസില്‍ നിന്ന് കാലിഫോര്‍ണിയയിലേക്ക് പറന്ന വിമാനത്തിലായിരുന്നു സിനിമാ കഥയെ വെല്ലുന്ന സംഭവം. 5,900 അടി ഉയരത്തില്‍ വിമാനം പറക്കുന്നതിനിടെയായിരുന്നു എലിയറ്റ് ആല്‍ഫറിന് ഹൃദയാഘാതമുണ്ടായത്. തുടർന്ന് എന്തുചെയ്യണമെന്നറിയാതെ വിഷമിച്ച യിവാന് വിമാനത്തിന്‍റെ നിയന്ത്രണം സ്വയം ഏറ്റെടുക്കുക മാത്രമായിരുന്നു പോംവഴി.
ആദ്യം എയര്‍ ട്രാഫിക് കണ്‍ട്രോളില്‍ വിളിച്ച് തന്റെ അവസ്ഥ യിവാന്‍ പറഞ്ഞു. തുടര്‍ന്ന് വിമാനം നിയന്ത്രിക്കേണ്ടത് സംബന്ധിച്ച് നിർദേശങ്ങൾ നൽകി. മനസ്സാന്നിധ്യം കൈവിടാതെ നിർദേശങ്ങൾക്കനുസരിച്ച് പ്രവർത്തിച്ചതിനാൽ അപകടം തരണംചെയ്യാനായി. കണ്‍ട്രോളില്‍നിന്ന് ലഭിച്ച നിർദേശം അനുസരിച്ച് ബേക്കേഴ്‌സ് ഫീല്‍ഡിലുള്ള മീഡോസ് ഫീല്‍ഡെന്ന എയര്‍പോര്‍ട്ടിലേക്ക് വിമാനം ഇറക്കുകയായിരുന്നു.
വിമാനം റണ്‍വേയില്‍ ഇറക്കിയ ശേഷം പൂര്‍ണമായും നിര്‍ത്താനായി എമര്‍ജന്‍സി ക്രൂ അവരുടെ വാഹനങ്ങളും പ്രയോജനപ്പെടുത്തി. പരിചയക്കുറവ് മൂലം 11,000 അടി ദൈർഘ്യമുള്ള റണ്‍വേയാണ് യിവാന്‍ ഉപയോഗിച്ചത്. വിമാനം ലാന്‍ഡ് ചെയ്തതിന് ശേഷം വൈദ്യസഹായത്തിന് മെഡിക്കല്‍ സംഘവും സ്ഥലത്തെത്തി.
Content Highlights: women lands flight after husband suffers heart attack
Published: 09 Oct 2024, 10:12 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented