പല ആവശ്യങ്ങള്‍ക്കായി വാങ്ങിക്കൂട്ടിയ കടങ്ങള്‍ തീര്‍ക്കാന്‍ പെടാപ്പാട് പെടുന്ന ഒരുപാട് പേര്‍ നമുക്ക് ചുറ്റുമുണ്ട്. അവരില്‍ പലരും വലിയ കടം എങ്ങനെ തീര്‍ക്കണമെന്നതിനെ കുറിച്ച് ധാരണ പോലുമില്ലാതെ വിഷമിക്കുന്നവരാകും. ജെനിഫര്‍ അലന്‍ എന്ന യുവതിയും ഇതുപോലെയായിരുന്നു. പക്ഷേ ക്രെഡിറ്റ് കാര്‍ഡുകളിലൂടെ ഉണ്ടായ തന്റെ വലിയ കടം എങ്ങനെ തീര്‍ക്കുമെന്നറിയാതെ വിഷമിച്ചിരിക്കാന്‍ ജെനിഫര്‍ തയ്യാറായില്ല. പകരം സാങ്കേതികവിദ്യയുടെ സഹായത്തോടെ ബുദ്ധിപരമായി തന്റെ കടം ജെനിഫര്‍ അടച്ചുതീര്‍ത്തു.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ടൂളായ ചാറ്റ്ജിപിടിയാണ് ജെനിഫര്‍ ഇതിനായി ഉപയോഗിച്ചത്. പണം കൊടുത്തോ പണമുണ്ടാക്കാനുള്ള വഴി പറഞ്ഞുകൊടുത്തോ അല്ല ജെനിയെ ചാറ്റ്ജിപിടി സഹായിച്ചത്. മറിച്ച് സാമ്പത്തിക കാര്യങ്ങളില്‍ വളരെ കൃത്യമായ ഉപദേശങ്ങള്‍ നല്‍കുകയാണ് ഓപ്പണ്‍ എഐ നിര്‍മ്മിച്ച ചാറ്റ്ജിപിടി ചെയ്തത്. ഓരോ ദിവസത്തേയും വെല്ലുവിളികള്‍, സമ്പാദ്യത്തിനുള്ള വഴികള്‍ എന്തെല്ലാമാണ്, അധികവരുമാനത്തിനുള്ള മാര്‍ഗങ്ങള്‍ തുടങ്ങിയ കാര്യങ്ങളാണ് ചാറ്റ്ജിപിടി ജെനിക്ക് ഉപദേശിച്ചത്. ചാറ്റ്ജിപിടിയുടെ സഹായത്തോടെ 23,000 ഡോളറിന്റെ (ഏകദേശം 20 ലക്ഷം രൂപ) കടമാണ് ജെനിഫര്‍ അടച്ചുതീര്‍ത്തത്.
Also Read: വയസ് 28 , സ്വന്തം സ്റ്റാര്‍ട്ടപ്പ് 106 കോടിക്ക് വിറ്റശേഷം ജോലിയിൽ നിന്ന് വിരമിച്ചു;വൈറലായി യുവാവ്
'ഇത്രയും കാലം പണത്തിന്റെ പേരില്‍ വലിയ ബുദ്ധിമുട്ടാണ് ഞാന്‍ അനുഭവിച്ചത്. അത് പക്ഷേ ഞാന്‍ ആവശ്യത്തിന് പണമുണ്ടാക്കാത്തതുകൊണ്ടല്ല, മറിച്ച് എനിക്ക് സാമ്പത്തിക സാക്ഷരത കൈവരിക്കാന്‍ കഴിയാതിരുന്നതുകൊണ്ടായിരുന്നു. പണം ചെലവാക്കുന്നതിനെ കുറിച്ച് എനിക്കൊരു ആസൂത്രണവുമില്ലായിരുന്നു. ഞാന്‍ കരുതി, കഠിനാധ്വാനം ചെയ്യുന്നത് തുടര്‍ന്നുകൊണ്ട് എന്റെ പ്രശ്‌നങ്ങളെ മറകടക്കാന്‍ എനിക്ക് കഴിയുമെന്ന്.' -ജെനിഫര്‍ പറഞ്ഞു.
എന്നാല്‍ മകള്‍ ജനിച്ചതോടെ കാര്യങ്ങള്‍ കീഴ്‌മേല്‍ മറിഞ്ഞുവെന്ന് ജെനിഫര്‍ പറയുന്നു. കുഞ്ഞിന്റെ കാര്യങ്ങള്‍, പ്രസവശേഷമുള്ള ശാരീരിക-മാനസിക പ്രശ്‌നങ്ങള്‍ തുടങ്ങിയവയെല്ലാം ചെലവുകള്‍ കൂടാന്‍ കാരണമായി. വൈകാരികമായി താന്‍ തകര്‍ന്നുപോയ സമയമായിരുന്നു അതെന്ന് ജെനി ഓര്‍ത്തെടുത്തു. ജീവിതത്തിന്റെ താളം തെറ്റാതിരിക്കാന്‍ അവര്‍ ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ചു. തങ്ങള്‍ ആഡംബരജീവിതമായിരുന്നില്ല നയിച്ചതെന്നും അതിജീവിക്കുകയായിരുന്നുവെന്നും ജെനി പറയുന്നു.
Don't Miss: മാസം രണ്ടരലക്ഷം വരുമാനം, മൂന്ന് മണിക്കൂർ മാത്രം ജോലി; ഗൂഗിളിൽ നിന്ന് പുറത്താക്കപ്പെട്ട യുവാവിന്റെ കഥ
ശ്രദ്ധിക്കാതിരുന്നതിനെ തുടര്‍ന്ന് കടം പെരുകി. അപ്പോഴാണ് ചാറ്റ്ജിപിടി സഹായത്തിനെത്തിയത്. ഉപയോഗിക്കാത്ത സബ്‌സ്‌ക്രിപ്ഷനുകള്‍ പോലുള്ള അനാവശ്യ ചെലവുകള്‍ കണ്ടെത്തി ഒഴിവാക്കാന്‍ ചാറ്റ്ജിപിടി തന്നെ സഹായിച്ചു. കൂടാതെ അനാവശ്യമായ സാധനങ്ങള്‍ ഫെയ്‌സ്ബുക്ക് മാര്‍ക്കറ്റ്‌പ്ലേസ് വഴി വിറ്റ് അധികവരുമാനമുണ്ടാക്കാനും ചാറ്റ്ജിപിടി സഹായിച്ചു.
ഓണ്‍ലൈന്‍ ലോകത്തെ 30 ദിവസ ചാലഞ്ചുകളില്‍ ആകൃഷ്ടയായിരുന്നു ജെന്നി. കടം തീര്‍ക്കുന്ന കാര്യത്തിലും ഇത്തരമൊരു വെല്ലുവിളി സ്വയം സ്വീകരിക്കാന്‍ അവര്‍ തീരുമാനിച്ചു. ദിവസവും ചാറ്റ്ജിപിടി ഉപയോഗിച്ച് 30 ദിവസം കൊണ്ട് കടം മുഴുവന്‍ തീര്‍ക്കുകയായിരുന്നു ജെന്നി സ്വയം സ്വീകരിച്ച വെല്ലുവിളി. പണം കാര്യക്ഷമമായും ആസൂത്രിതമായും ചെലവാക്കാനും അധികവരുമാനം കണ്ടെത്താനുമാണ് ജെന്നി ഈ ദിവസങ്ങളില്‍ ചാറ്റ്ജിപിടിയുടെ സഹായം തേടിയത്.
Also Read: അടിച്ചത് 43 ലക്ഷത്തിന്റെ ലോട്ടറി; ടിക്കറ്റെടുത്തത് ജാതകം നോക്കിയിട്ടെന്ന് യുവതി
ജെനിഫര്‍ അലന്‍ ഇക്കാര്യങ്ങള്‍ വിശദീകരിച്ചുകൊണ്ട് തന്റെ ടിക്‌ടോക് അക്കൗണ്ടില്‍ വീഡിയോ പോസ്റ്റ് ചെയ്തതോടെയാണ് സംഭവം ചര്‍ച്ചയായത്. 30 ദിവസ ചലഞ്ചിലൂടെ 12,078.93 ഡോളറിന്റെ കടം തീര്‍ക്കാന്‍ ജെന്നിക്ക് സാധിച്ചു. ചാറ്റ്ജിപിടിയുടെ സഹായത്തോടെ എളുപ്പവഴിയില്‍ കാര്യം ചെയ്യുകയായിരുന്നില്ല താനെന്ന് ജെനിഫര്‍ പറയുന്നു. തന്റെ കടത്തിലെ സംഖ്യകള്‍ കണ്ട് ഭയപ്പെടുന്നത് അവസാനിപ്പിച്ച് അതിനെ നേരിടുകയും പിന്തുടരുകയും അതിനെ കുറിച്ച് സംസാരിക്കുകയും എല്ലാദിവസവും നിരീക്ഷിക്കുകയുമായിരുന്നു ചെയ്തത്.
തുടര്‍ന്ന് 'തന്റെ കടം തീര്‍ക്കല്‍ യാത്ര' ലോകവുമായി പങ്കുവെക്കാന്‍ തീരുമാനിച്ചു. ജീവിതത്തില്‍ ആദ്യമായാണ് അങ്ങനെ ചെയ്തത്. അതില്‍ തനിക്കൊരു നാണക്കേടും തോന്നിയില്ലെന്നും എന്തും കീഴടക്കാമെന്ന തരത്തില്‍ ശാക്തീകരിക്കപ്പെട്ടതായി തോന്നുകയാണ് ചെയ്തതെന്നും ജെനിഫര്‍ അലന്‍ കൂട്ടിച്ചേര്‍ത്തു. ജെനിയുടെ മാതൃക പിന്തുടര്‍ന്ന് കൂടുതല്‍ പേര്‍ എഐ ടൂളുകളുടെ സഹായത്തോടെ സാമ്പത്തികപ്രശ്‌നങ്ങളെ മറികടക്കാനാണ് സാധ്യത. പക്ഷേ ഓര്‍ക്കുക, ചാറ്റ്ജിപിടിക്കും തെറ്റുകള്‍ പറ്റാം. വളരെ സൂക്ഷിച്ചും ശ്രദ്ധിച്ചും മാത്രമേ ഓരോ ചുവടും മുന്നോട്ടുവെക്കാവൂ. എന്തെന്നാൽ, കാര്യം സാമ്പത്തികമാണ്.
Don't Miss: 'ബെംഗളൂരു ജീവിതം, ചെലവുകഴിഞ്ഞ് മാസം ഒരുലക്ഷം മിച്ചം'; സാമ്പത്തിക രഹസ്യം വെളിപ്പെടുത്തി 23-കാരി
Content Highlights: A US woman revealed how ChatGPT helped her pay off $23,000 in debt, saying it was "no financial hack
Published: 01 Jul 2025, 11:23 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented