കഴിഞ്ഞ സെപംറ്റബറില് ചൈനയിലെ ഷാങ്ഹായ് വിമാനത്താവളത്തില്‍ നടന്ന ഒരു സംഭവമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്. മേക്കപ്പ് കാരണം ഇമിഗ്രേഷന്‍ കൗണ്ടറിലെ ഫേഷ്യല്‍ റെക്കഗിനിഷന്‍ സ്കാനറിന് യുവതിയെ തിരിച്ചറിയാന്‍ കഴിഞ്ഞില്ല. ഇതോടെ യുവതിയോട് മുഖത്തെ മേക്കപ്പ് ചെയ്യാന്‍ വിമാനത്താവളത്തിലെ ജീവനക്കാര്‍ ആവശ്യപ്പെടുകയായിരുന്നു.
ഇതിന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. മുഖത്തെ മേക്കപ്പ് മുഴുവന്‍ യുവതി തുടച്ചുനീക്കുന്നത് വീഡിയോയില്‍ കാണാം. പാസ്പോര്‍ട്ടിലെ ഫോട്ടോയിലേതുപോലെ ആകുന്നത് വരെ മേക്കപ്പ് മുഴുവന്‍ തുടച്ചുമാറ്റൂ എന്നും ഇത്തരത്തില്‍ മേക്കപ്പ് ചെയ്ത് സ്വയം കുഴപ്പത്തില്‍ ചെന്നുചാടുകയാണ് എന്നുമെല്ലാം ജീവനക്കാരന് വീഡിയോയില്‍ പറയുന്നത് കേള്‍ക്കാം. ഇതെല്ലാം കേട്ട് യുവതി അസ്വസ്ഥതയാകുന്നതും വീഡിയോയിലുണ്ട്.
ഇതിന് താഴെ യുവതിയെ പിന്തുണച്ചും വിമര്‍ശിച്ചും ഒട്ടേറെ കമന്റുകളും വന്നു. യഥാര്‍ഥ ജീവിതത്തില്‍ യുവതിക്ക് ഫില്‍ട്ടറുമായി നടക്കാന്‍ കഴിയാത്തതിനാലാണ് ഇത്തരത്തില്‍ മേക്കപ്പ് ചെയ്തതെന്നും ഇത് സാധാരണ മേക്കപ്പല്ലെന്നും ആളുകള്‍ കമന്റ് ചെയ്തിട്ടുണ്ട്. എന്നാല്‍ മേക്കപ്പിന്റെ പേരില്‍ പരിഹസിച്ച് സംസാരിക്കാന്‍ ജീവനക്കാരന് അവകാശമില്ലെന്നും അവളുടെ മനസ് വേദനിപ്പിച്ചുവെന്നും കമന്റുകളുണ്ട്.
ഫേഷ്യല്‍ റെക്കഗ്നിഷന്‍ സ്കാനറിന്റെ പ്രവര്‍ത്തനക്ഷമതയേയും ചിലര്‍ ചോദ്യം ചെയ്യുന്നുണ്ട്. എത്ര വലിയ മേക്കപ്പ് ആണെങ്കിലും സ്കാനറിന് മുഖം തിരിച്ചറിയാന്‍ കഴിയണമെന്നും ഉപകരണങ്ങള്‍ അപ്ഗ്രേഡ് ചെയ്യേണ്ട സമയമായിട്ടുണ്ടെന്നും ആളുകള്‍ കമന്റ് ചെയ്തിട്ടുണ്ട്.
Content Highlights: woman fails facial recognition at china airport
Published: 31 May 2025, 10:13 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented