
സ്ത്രീകളുടെ വസ്ത്രധാരണത്തെ ചോദ്യം ചെയ്യുകയും അവയ്ക്കു മേൽ നെഗറ്റീവ് കമന്റുകൾ ഉയർത്തുകയും ചെയ്യുന്നവർ നിരവധിയാണ്. അടുത്തിടെ നടി റിമാ കല്ലിങ്കലും സമാനമായ സാഹചര്യം നേരിടുകയുണ്ടായി. ഒരു പൊതുപരിപാടിയിൽ പങ്കെടുക്കവേ റിമ ധരിച്ച വസ്ത്രത്തിന് ഇറക്കം പോരെന്നും കാലുകൾ മുഴുവനും കാണുന്നുവെന്നും പറഞ്ഞായിരുന്നു സദാചാരവാദികളുടെ ആക്രമണം. ഇപ്പോഴിതാ സാമൂഹിക മാധ്യമത്തിലും സമാനമായൊരു ട്വീറ്റ് പങ്കുവെക്കപ്പെട്ടിരിക്കുകയാണ്. നടി നിമ്രത് കൗറിന്റെ ചിത്രത്തോടൊപ്പമുള്ള ഒരു ട്വീറ്റാണ് വിവാദമാകുന്നത്.
ദേവാംഗ് എന്ന ട്വിറ്റർ ഉപയോക്താവാണ് നിമ്രതിന്റെ ചിത്രം പങ്കുവെച്ച് സ്ത്രീകൾ ഗ്ലാമറസ് വസ്ത്രം ധരിക്കുന്നതിനെക്കുറിച്ച് ട്വീറ്റ് ചെയ്തത്. സ്ത്രീകൾ ഇത്തരം വസ്ത്രം ധരിക്കുന്നത് കൊണ്ട് എന്താണ് ലക്ഷ്യമിടുന്നതെന്നും പുരുഷന്മാരെ ആകർഷിക്കാനാണോ എന്നും ട്വീറ്റിൽ ചോദിക്കുന്നു.
പുരുഷന്മാരെ ആകർഷിക്കാൻ അല്ലെങ്കിൽ പിന്നെ എന്തിനാണ് എന്നും ക്ലീവേജ് കാണിക്കുന്ന വസ്ത്രം ധരിക്കുന്നതിന്റെ ഉദ്ദേശം എന്താണെന്ന് ദവുചെയ്ത് പറഞ്ഞുതരൂ എന്നും ട്വീറ്റിലുണ്ട്.
വൈകാതെ ട്വീറ്റ് സാമൂഹിക മാധ്യമത്തിൽ വൈറലാവുകയും ചെയ്തു. 2022ലും സ്ത്രീകൾക്ക് തങ്ങൾ ധരിക്കുന്ന വസ്ത്രത്തെക്കുറിച്ച് ന്യായീകരിക്കേണ്ടി വരികയും വിശദീകരിക്കേണ്ടി വരികയും ചെയ്യുന്ന ഗതികേടിനെക്കുറിച്ചാണ് പലരും ചൂണ്ടിക്കാട്ടിയത്.
എന്തിനാണ് പുരുഷന്മാർ മസിൽ ബോഡി കാണിക്കും വിധം വസ്ത്രങ്ങൾ ധരിക്കുന്നത് അത് സ്ത്രീകളെ ആകർഷിക്കാനാണോ എന്നും ചിലർ ചോദിച്ചു. സ്ത്രീകൾ ഏതു വസ്ത്രം ധരിച്ചാലും അതെത്ര ശരീര ഭാഗങ്ങൾ വ്യക്തമാക്കുന്നതായാലും അതവരുടെ ആത്മവിശ്വാസത്തിന്റെ ഭാഗമാണെന്നും മറ്റൊരു ലക്ഷ്യവും അതിനു പിന്നിൽ ഇല്ലെന്നും മറ്റു ചിലർ ട്വീറ്റ് ചെയ്ത്.
മേൽവസ്ത്രങ്ങൾ ഒഴിവാക്കി ശരീരഭാഗം പ്രദർശിപ്പിക്കും വിധത്തിൽ പോസ് ചെയ്തിട്ടുള്ള നടന്മാരുടെ ചിത്രം പങ്കുവെച്ച് ഇതിന്റെ ആവശ്യം എന്താണെന്ന് മറുചോദ്യം ഉയർത്തുന്നവരുമുണ്ട്. ഒരാളുടെ വസ്ത്രധാരണത്തിൻമേൽ ചോദ്യം ചെയ്യാൻ ആർക്കും അവകാശമില്ലെന്ന് ഈ നൂറ്റാണ്ടിലും പറഞ്ഞു പഠിപ്പിക്കേണ്ട ഗതികേടിനെക്കുറിച്ചാണ് ഭൂരിഭാഗം പേരും പങ്കുവെച്ചത്.
അടുത്തിടെ നടിമാരായ ദീപിക പദുക്കോണും മലൈക അറോറയും സാമന്ത റൂത് പ്രഭുവുമൊക്കെ ഔട്ട്ഫിറ്റുകളുടെ പേരിൽ ക്രൂരമായ ട്രോളുകൾ നേരിട്ടിരുന്നു.
Content Highlights: why women show off their cleavage, viral tweet, actress nimrat kaur, moral policing
Published: 19 Apr 2022, 12:09 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented