കോഴിക്കോട് ബാലുശ്ശേരിയില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിക്ക് നേരെ സദാചാര ഗുണ്ടായിസമെന്ന് പരാതി. ബന്ധുവുമായി സംസാരിക്കുന്നത് ചോദ്യംചെയ്തെത്തിയ സംഘം മര്‍ദ്ദിച്ചെന്ന് കാണിച്ച് പെണ്‍കുട്ടി ബാലുശ്ശേരി പോലീസില്‍ പരാതി നല്കി. കോക്കല്ലൂര്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയാണ് സദാചാര ഗുണ്ടായിസത്തിന് ഇരയായത്.
തിങ്കളാഴ്ച വൈകീട്ട് സ്കൂള്‍ വിട്ട് നടന്നു പോകുന്നതിനിടെ വഴിയില്‍വെച്ച് കുട്ടി ബന്ധുവിനെ കാണുകയും സംസാരിക്കുകയുമായിരുന്നു. ഇതിനിടെയാണ് യുവാക്കള്‍ എത്തി ഇവരെ ചോദ്യം ചെയ്യുകയും അസഭ്യം പറയുകയും മര്‍ദ്ദിക്കുകയും ചെയ്തെന്നാണ് പരാതി.
മര്‍ദ്ദന മേറ്റ കുട്ടി ആശുപത്രിയില്‍ ചികിത്സ തേടിയ ശേഷം ബാലുശ്ശേരി പോലീസില്‍ പരാതി നല്‍കുകയായിരുന്നു. സഹോദരനാണ് എന്ന് പറഞ്ഞിട്ടും മര്‍ദ്ദിച്ചെന്നും പരാതിയിലുണ്ട്. കോക്കല്ലൂര്‍ സ്വദേശികളായ രതീഷ് വിപിന്‍ ലാല്‍, കണ്ടാലറിയാവുന്ന ഓട്ടോ ഡ്രൈവര്‍ ഉള്‍പ്പെടെ അഞ്ച് പേര് അടക്കം ഏഴ് പേര്‍ക്കെതിരെ ബാലുശ്ശേരി പോലീസ് കേസ് എടുത്തിട്ടുണ്ട്. ബിഎന്‍എസ് 74, 190, 351 (2) തുടങ്ങി വിവിധ വകുപ്പുകള്‍ പ്രകാരമാണ് കേസ് എടുത്തത്.
Content Highlights: moral police attack against plus one student
Published: 29 Oct 2024, 11:10 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented