നിയമങ്ങള്‍ ലംഘിച്ചതിന് ആഡംബര ഫാഷന്‍ ബ്രാന്‍ഡുകളായ ഗൂച്ചി, ക്ലോയി, ലോവെ എന്നിവയ്ക്ക് യൂറോപ്യന്‍ യൂണിയന്‍ 157 മില്ല്യണ്‍ യൂറോ (1,613 കോടി രൂപ) പിഴ ചുമത്തി. 2023 ഏപ്രിലില്‍ യൂറോപ്യന്‍ കമ്മീഷന്‍ ഈ കമ്പനികളില്‍ നടത്തിയ അപ്രതീക്ഷിത റെയ്ഡുകള്‍ക്കും 2024 ജൂലായില്‍ ആരംഭിച്ചഅന്വേഷണത്തിനും പിന്നാലെയാണ് പിഴ ചുമത്തിയത്.
തങ്ങളുമായി പ്രവര്‍ത്തിക്കുന്ന സ്വതന്ത്ര റീട്ടെയ്‌ലര്‍മാരെ ഈ മൂന്ന് ബ്രാന്‍ഡുകളും നിയന്ത്രിച്ചതിനാലാണ് പിഴ. സ്വതന്ത്ര റീട്ടെയ്‌ലര്‍മാര്‍ ഓണ്‍ലൈനായും ഓഫ്‌ലൈനായും സ്വന്തമായി വില നിശ്ചിയിക്കുന്നതിലാണ് നിയന്ത്രണമേര്‍പ്പെടുത്തിയത്. ഇത് വില വിര്‍ധിപ്പിക്കുകയും ഉപഭോക്താക്കള്‍ക്ക് തിരഞ്ഞെടുക്കാനുള്ള അവസരം കുറയ്ക്കുകയും ചെയ്യുന്നുവെന്ന് നിരീക്ഷണ സമിതി വിലയിരുത്തി.
നിയമലംഘനങ്ങള്‍ സമ്മതിക്കുകയും കമ്മീഷനുമായി സഹകരിക്കുകയും ചെയ്തതിനെത്തുടര്‍ന്ന് മൂന്ന് കമ്പനികള്‍ക്കും പിഴയില്‍ ഇളവ് നല്‍കിയിട്ടുണ്ട്. ഇറ്റാലിയന്‍ ബ്രാന്‍ഡായ ഗൂച്ചിക്ക് 2015 ഏപ്രില്‍ മുതല്‍ 2023 ഏപ്രില്‍ വരേയുള്ള നിയമലംഘനങ്ങള്‍ക്കായി 119.7 മില്ല്യണ്‍ യൂറോ (1229 കോടി രൂപ) യാണ് പിഴ ചുമത്തിയത്. ഫ്രഞ്ച് ബ്രാന്‍ഡായ ക്ലോയിക്ക് 2019 ഡിസംബര്‍ മുതല്‍ 2023 ഏപ്രില്‍ വരെയുള്ള നിയമലംഘനങ്ങള്‍ക്ക് 19.7 മില്ല്യണ്‍ യൂറോ (202 കോടി രൂപ) പിഴ ചുമത്തി. സ്പാനിഷ് ബ്രാന്‍ഡ് ലോവെക്ക് 2015 ഡിസംബര്‍ മുതല്‍ 2023 ഏപ്രില്‍ വരെയുള്ള നിയമലംഘനങ്ങള്‍ക്ക് 18 മില്ല്യണ്‍ യൂറോ (185 കോടി രൂപ) യും പിഴ ചുമത്തി.
ഡിസ്‌ക്കൗണ്ട് നിരക്കുകള്‍ കൂടുതല്‍ വരുന്നതില്‍നിന്ന് വിലക്കിയും പ്രത്യേക വില്‍പന കാലയളവില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയും ഈ ബ്രാന്‍ഡുകള്‍ അവരുടെ റീട്ടെയ്‌ലര്‍മാരുടെ വില്‍പനയില്‍ ഇടപെട്ടുവെന്ന് കമ്മീഷന്‍ വ്യക്തമാക്കി. ചില സമയങ്ങളില്‍ റീട്ടെയിലര്‍മാര്‍ക്ക് ഡിസ്‌കൗണ്ടുകള്‍ നല്‍കുന്നതിന് താത്ക്കാലികമായി വിലക്കേര്‍പ്പെടുത്തുകയും ചെയ്തു.
യൂറോപ്യന്‍ യൂണിയന്റെ തീരുമാനത്തെ അംഗീകരിക്കുന്നുവെന്നും പിഴ നല്‍കാന്‍ തയ്യാറെടുത്തിട്ടുണ്ടെന്നും ഗൂച്ചി പ്രതികരിച്ചു. നിയമം കര്‍ശനമായി പാലിച്ചുകൊണ്ട് പ്രവര്‍ത്തിക്കുമെന്നും തങ്ങളുടെ പ്രതിബദ്ധത ആവര്‍ത്തിക്കുന്നുവെന്നും ലോവെ വ്യക്തമാക്കി.
Content Highlights: why europe has slapped a 157 million euro fine on luxury brands gucci chloe and loewe
Published: 14 Oct 2025, 09:02 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented