ഭക്ഷണത്തോട് തനിക്ക് മയക്കുമരുന്നിനോടെന്ന പോലെ അഡിക്ഷനായിരുന്നുവെന്ന് ജെല്ലി റോൾ പറയുന്നു

ശരീരഭാരം 90 കിലോഗ്രാം കുറച്ചതിന്റെ കഥ പറഞ്ഞ് ഈ വർഷത്തെ ഗ്രാമി പുരസ്‌കാര ജേതാവും അമേരിക്കൻ റാപ്പറുമായ ജെല്ലി റോൾ. വർഷങ്ങൾ നീണ്ട പ്രയത്‌നത്തിലൂടെയാണ് താൻ 90 കിലോയിലേറെ ഭാരം കുറച്ചതെന്ന് അദ്ദേഹം പറയുന്നു. ഭക്ഷണത്തോട് തനിക്ക് ആസക്തിയായിരുന്നുവെന്നും പണ്ട് മയക്കുമരുന്നിനോടുള്ള ആസക്തിക്കെതിരെ പോരാടിയത് പോലെയാണ് ഇതിനെതിരെയും പോരാടിയതെന്നും അദ്ദേഹം പറഞ്ഞു. പീപ്പിൾ മാഗസിനോട് സംസാരിക്കുകയായിരുന്നു ജെല്ലി റോൾ.
ഭക്ഷണക്രമത്തിൽ മാറ്റം വരുത്തുക മാത്രമായിരുന്നില്ല താൻ ചെയ്തതെന്ന് ജെല്ലി പറയുന്നു. ഏത് ഭക്ഷണമാണ് കഴിക്കേണ്ടത് എന്ന് തിരഞ്ഞെടുക്കുന്നതല്ല കാര്യം. മറിച്ച് ഭക്ഷണത്തോട് തനിക്കുള്ള വൈകാരികവും മാനസികവുമായ ബന്ധത്തിൽ മാറ്റം വരുത്തുകയെന്നതാണ്. ഓടാൻ പോകുന്നത് പോലുള്ള ശീലങ്ങൾ ആരംഭിച്ചു. ജിഎൽപി-1 പോലുള്ള മരുന്നുകൾ കഴിക്കുന്നതിന് പകരം ജീവിതശൈലി മാറ്റുകയാണ് താൻ ചെയ്തത്. എന്തിനാണ് ഇങ്ങനെ ഭക്ഷണം കഴിക്കുന്നത് എന്നതിനെ കുറിച്ച് തന്നോട് തന്നെ സത്യസന്ധമായ സംഭാഷണം നടത്തിയെന്നും അത് ഫലം ചെയ്തുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആരോഗ്യകരമായ ഭക്ഷണക്രമം തിരഞ്ഞെടുക്കുകയും വ്യായാമം ചെയ്യാൻ ആരംഭിക്കുകയും ചെയ്തുകൊണ്ടാണ് ജെല്ലി റോൾ തന്റെ ജീവിതശൈലിയെ അട്ടിമറിക്കാൻ ആരംഭിച്ചത്. തന്റെ ശരീരഭാരം കുറഞ്ഞതിന്റെ ക്രെഡിറ്റ് നടത്തത്തിനും ഓട്ടത്തിനുമാണ് അദ്ദേഹം നൽകുന്നത്. 2024 മേയിലെ ഒരു പരിപാടിക്ക് തയ്യാറെടുക്കുന്നതിനായി ദിവസം രണ്ട് മുതൽ മൂന്ന് മൈൽ ദൂരമാണ് ഓടിയിരുന്നത്. ഇനിയൊരു 45 കിലോഗ്രാം കൂടി ഭാരം കുറയ്ക്കാനാണ് പദ്ധതിയെന്നും ജെല്ലി റോൾ പറഞ്ഞു.
Content Highlights: Grammy-winning American rapper Jelly Roll shared his incredible weight loss journey, revealing how he shed 90 kg without using GLP-1 medications. He treated his food addiction with therapy and lifestyle changes, crediting daily running and emotional honesty for his transformation.
Published: 03 Feb 2026, 10:05 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented