ടെലിവിഷന്‍ ഷോ അവതാരകനായും യൂട്യൂബ് വ്‌ളോഗറായും ആരാധകരുടെ മനസില്‍ ഇടം നേടിയ താരമാണ് കാര്‍ത്തിക് സൂര്യ. ഇപ്പോഴിതാ ജീവിതത്തിലെ ഒരു സന്തോഷവാര്‍ത്ത പങ്കുവെച്ചിരിക്കുകയാണ് കാര്‍ത്തിക്. വിവാഹനിശ്ചയത്തിന്റെ വീഡിയോയും ചിത്രങ്ങളും താരം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തു. വര്‍ഷയാണ് വധു. 

To advertise here,

'അങ്ങനെ അവര്‍ ഒന്നിക്കുകയാണ് സുഹൃത്തുക്കളെ' എന്ന ക്യാപ്ഷനോടെയാണ് കാര്‍ത്തിക് ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. ഓഫ് വൈറ്റ് ഷെര്‍വാണിയാണ് കാര്‍ത്തിക് വിവാഹ നിശ്ചയത്തിന് ധരിച്ചത്. പേസ്റ്റല്‍ ഗ്രീന്‍ നിറത്തിലുള്ള ലെഹങ്കയായിരുന്നു വധുവിന്റെ ഔട്ട്ഫിറ്റ്. 

കാര്‍ത്തികിന്റെ അമ്മയുടെ സഹോദരന്റെ മകളാണ് വര്‍ഷ. വിവാഹം ചെയ്യാന്‍ പോകുന്നത് മുറപ്പെണ്ണിനെയാണെന്നും മാതാപിതാക്കളാണ് തന്റെ ജീവിതപങ്കാളിയെ കണ്ടെത്തിയതെന്നും കാര്‍ത്തിക് യൂയുട്യൂബില്‍ പങ്കുവെച്ച വീഡിയോയില്‍ പറയുന്നു. അരുവിപ്പുറം ശിവക്ഷേത്രത്തിലായിരുന്നു വര്‍ഷയുമായുള്ള കൂടിക്കാഴ്ച്ചയെന്നും കുറേ നേരം സംസാരിച്ചിരുവെന്നും കാര്‍ത്തിക് വീഡിയോയില്‍ പറയുന്നു. അന്ന് എല്ലാ കാര്യങ്ങളും ഇരുവരും തുറന്ന് സംസാരിച്ചെന്നും കാര്‍ത്തിക് കൂട്ടിച്ചേര്‍ക്കുന്നു.