
കഴിഞ്ഞദിവസം അന്തരിച്ച ടാറ്റ ഗ്രൂപ്പ് മുന്‍ ചെയര്‍മാന്‍ രത്തന്‍ ടാറ്റയുടെ നിര്യാണത്തില്‍ അനുശോചിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. നവഭാരതശില്പികളിലൊരാളായ രത്തന്‍ ടാറ്റയുടെ വിയോഗത്തില്‍ വൈകാരിക കുറിപ്പുകളാണ് പലരും പങ്കുവെച്ചത്. എല്ലാ മേഖലയിലുമുള്ള പ്രമുഖര്‍ അദ്ദേഹത്തിന്റെ വിയോഗത്തില്‍ അനുശോചിച്ചു.
എന്നാല്‍, പേടിഎം സി.ഇ.ഒ. വിജയ് ശേഖര്‍ ശര്‍മയുടെ അനുശോചനക്കുറിപ്പ് സാമൂഹികമാധ്യമങ്ങളില്‍ വലിയ വിമര്‍ശനം ഏറ്റുവാങ്ങുകയാണ്. എക്‌സില്‍ പങ്കുവെച്ച ചെറുകുറിപ്പിലെ അവസാന ഭാഗമാണ് വിജയ് ശേഖര്‍ ശര്‍മയ്ക്ക് വിനയായത്. വിമര്‍ശനം കടുത്തതോടെ അദ്ദേഹം കുറിപ്പ് ഡിലീറ്റ് ചെയ്തു.
'ഓരോ തലമുറയ്ക്കും പ്രചോദനമാകുന്ന ഇതിഹാസം. ഇന്ത്യയിലെ ഏറ്റവും വിനീതനായ വ്യവസായിയുമായി ഇടപഴകാനുള്ള അവസരം അടുത്ത തലമുറയിലെ സംരംഭകര്‍ക്ക് നഷ്ടമാവും' എന്നായിരുന്നു വിജയ് ശേഖര്‍ ശര്‍മ കുറിച്ചത്. ഇതിന്റെ തുടര്‍ച്ചയായി, 'സല്യൂട്ട് സര്‍, ഓക്കെ, ടാറ്റ ബൈ ബൈ' എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഒടുവിലത്തെ ഓക്കെ 'ടാറ്റ ബൈ ബൈ' ചൂണ്ടിക്കാട്ടിയാണ് സാമൂഹിക മാധ്യമങ്ങളിലെ വിമര്‍ശനം. വാക്കുകളിലെ ഔചിത്യമില്ലായ്മയും അനാദരവും ബഹുമാനക്കുറവും ചൂണ്ടിക്കാണിച്ച് നിരവധി പേര്‍ രംഗത്തെത്തി. പിന്നാലെ വിജയ് ശേഖര്‍ ശര്‍മ കുറിപ്പ് ഡിലീറ്റുചെയ്ത് തടിതപ്പി.
Content Highlights: 'Ok Tata bye bye': Vijay Shekhar Sharma deletes post on Ratan Tata after backlash
Published: 10 Oct 2024, 08:30 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented