
വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ സിനിമയില് തന്റേതായ മേല്വിലാസമുണ്ടാക്കിയ നടിയാണ് പ്രിയാ മണിയും വിദ്യാ ബാലനും. എന്നാല് ഇരുവരും അടുത്ത ബന്ധുക്കളാണെന്നുള്ളത് പലര്ക്കും അറിയില്ല. അടുത്തിടെ ഒരു അഭിമുഖത്തില് വിദ്യാ ബാലനുമായുള്ള ബന്ധത്തെ കുറിച്ച് പ്രിയാ മണി സംസാരിച്ചിരുന്നു.
പ്രിയാ മണിയുടെ മുത്തച്ഛനും വിദ്യാ ബാലന്റെ മുത്തച്ഛനും സഹോദരന്മാരാണ്. 'എന്റെ അച്ഛന്റെ ഭാഗത്ത് നിന്നുള്ള സെക്കന്റ് കസിനാണ് വിദ്യാ ബാലന്. എന്റേയും വിദ്യയുടേയും മുത്തച്ഛന്മാര് സഹോദരങ്ങളാണ്. വിദ്യയുടെ മുത്തച്ഛനാണ് മൂത്ത സഹോദരന്.' പ്രിയാ മണി ഫിലിംഫെയറിന് നല്കിയ അഭിമുഖത്തില് പറയുന്നു,
എന്നാല് ഇരുവരും ഇതുവരെ രണ്ട് തവണ മാത്രമാണ് പരസ്പരം കണ്ടിട്ടുള്ളത്. ഒരു പുരസ്കാരച്ചടങ്ങിലായിരുന്നു ആദ്യത്തെ കൂടിക്കാഴ്ച്ച. അന്ന് പ്രിയയ്ക്ക് പുരസ്കാരം സമ്മാനിച്ചത് വിദ്യയായിരുന്നു. 'വിശാഖപട്ടണത്ത് നടന്ന പുരസ്കാരച്ചടങ്ങിലാണ് ഞങ്ങള് ആദ്യം കണ്ടുമുട്ടിയത്. എന്ടിആറിന്റെ ജീവിതവുമായി ബന്ധപ്പെട്ട ഒരു തെലുങ്ക് ചിത്രത്തില് വിദ്യ അന്ന് അഭിനയിച്ചിരുന്നു. അതുകൊണ്ട് അവരും ആ പുരസ്കാരച്ചടങ്ങിനെത്തി. അവരും പുരസ്കാരം വാങ്ങാന് എത്തിയതാണെന്നാണ് എന്റെ ഓര്മ. എനിക്കുള്ള പുരസ്കാരവും സമ്മാനിച്ചത് വിദ്യയാണ്. ഞാന് ആദ്യമായി അവരെ സ്റ്റേജില് കണ്ടപ്പോഴാണ് സംസാരിച്ചത്. അവരും വളരെ സ്നേഹത്തോടെ പെരുമാറി. 'പ്രിയാ, സുഖമാണോ' എന്നാണ് വിദ്യ ആദ്യം ചോദിച്ചത്. 'സുഖമായിരിക്കുന്നു, നിങ്ങളുടെ വിശേഷമെന്താണ്?' എന്ന് ഞാനും ചോദിച്ചു. അതിനുശേഷം ഞങ്ങള് കെട്ടിപ്പിടിച്ചു.' പ്രിയാ മണി പറയുന്നു.
ഷാരൂഖ് ഖാന്റെ പിറന്നാളിനോട് അനുബന്ധിച്ച് നടത്തിയ പാര്ട്ടിയിലായിരുന്നു രണ്ടാമത്തെ കൂടിക്കാഴ്ച്ച. അന്നും വിദ്യ സ്നേഹത്തോടെ പെരുമാറിയെന്നും പ്രിയ ഓര്ക്കുന്നു. വിദ്യയുമായി നേരിട്ട് ബന്ധമില്ലെങ്കിലും വിദ്യയുടെ അച്ഛനെ മുംബൈയില് പോകുമ്പോഴെല്ലാം കാണാറുണ്ടെന്ന് നേരത്തെ ഒരു അഭിമുഖത്തില് പ്രിയാ മണി പറഞ്ഞിരുന്നു.
Content Highlights: vidya balan and priya mani are second cousinsbut they have only met twice
Published: 06 Oct 2024, 10:59 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented