
ജൂലൈ ആദ്യ വാരമായിരുന്നു നടന്‍ ശരത്കുമാറിന്റെ മകളും നടിയുമായ വരലക്ഷ്മിയുടേയും മുംബൈ സ്വദേശിയായ ആര്‍ട്ട് ഗാലറിസ്റ്റ് നിക്കോളായ് സച്ച്‌ദേവിന്റേയും വിവാഹം. തായ്‌ലന്‍ഡില്‍ അടുത്ത ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും സാന്നിധ്യത്തില്‍ ഹിന്ദു, ക്രിസ്ത്യന്‍ മതാചാര പ്രകാരമായിരുന്നു വിവാഹം. അതിനുശേഷം ചെന്നൈയില്‍ സിനിമാ മേഖലയിലെ സുഹൃത്തുക്കള്‍ക്കായി റിസപ്ഷനും ഒരുക്കിയിരുന്നു. ഇപ്പോഴിതാ വിവാഹത്തിന്‌ശേഷം ആദ്യമായി മാധ്യമങ്ങളോട് സംസാരിച്ചിരിക്കുകയാണ് നവദമ്പതിമാർ.
താന്‍ ചെന്നൈയിലേക്ക് താമസം മാറ്റുമെന്നും വരലക്ഷ്മിയുടെ പേര് തന്റേയും മകളുടേയും പേരിനൊപ്പം ചേര്‍ക്കുമെന്നും നിക്കോളായ് വ്യക്തമാക്കി. ഇതിലൂടെ ശരത് കുമാറിന്റേയും വരലക്ഷ്മിയുടേയും പാരമ്പര്യം എന്നും നിലനില്‍ക്കുമെന്നും നിക്കോളായ് കൂട്ടിച്ചേര്‍ത്തു.
Also Read
'വിവാഹത്തിന് ശേഷം പേര് മാറ്റുമെന്ന് വരലക്ഷ്മി എന്നോട് പറഞ്ഞിരുന്നു. ശരത്കുമാര്‍ എന്ന പേര് മധ്യത്തില്‍ നിലനിര്‍ത്തിക്കൊണ്ട് അവസാന ഭാഗത്ത് സച്ച്‌ദേവ് എന്ന് മാറ്റാനാണ് അവര്‍ ആഗ്രഹിക്കുന്നത്. പക്ഷേ എനിക്ക് അതിനോട് താത്പര്യമില്ല. അവര്‍ അവരുടെ പേര് വരലക്ഷ്മി ശരത്കുമാര്‍ എന്നുതന്നെ നിലനിര്‍ത്തണം. അവള്‍ പേര് മാറ്റുന്നതിന് പകരം ഞാന്‍ അവളുടെ പേര് സ്വീകരിക്കുകയാണ്. ഞാന്‍ ഇനി മുതല്‍ നിക്കോളായ് വരലക്ഷ്മി ശരത്കുമാര്‍ സച്ച്‌ദേവ് എന്നാണ് ഇനി അറിയപ്പെടുക. അതുപോലെ എന്റെ മകളുടെ പേരിലും വരലക്ഷ്മി ശരത്കുമാര്‍ എന്ന് ചേര്‍ക്കും. അങ്ങനെ ശരത്കുമാറിന്റേയും എന്റെ ഭാര്യ വരലക്ഷ്മിയുടേയും പാരമ്പര്യം അതിലൂടെ നിലനില്‍ക്കും. അതാണ് ഞാന്‍ എന്റെ ഭാര്യയ്ക്കുവേണ്ടി ചെയ്യാന്‍ പോകുന്ന കാര്യം.'- വാര്‍ത്താസമ്മേളനത്തില്‍ നിക്കോളായ് വ്യക്തമാക്കി.
വരലക്ഷ്മി ഇനിയും സിനിമയില്‍ സജീവമായി തുടരുമെന്നും നിക്കോളായ് കൂട്ടിച്ചേര്‍ത്തു. 'എനിക്ക് അവളെ വര്‍ഷങ്ങളായി അറിയാം. അവള്‍ എന്നെയാണ് വിവാഹം ചെയ്തതെങ്കിലും ആദ്യ പ്രണയം ഞാനല്ല. അവരുടെ പ്രിയപ്പെട്ട വ്യക്തിയും ഞാനല്ല. സിനിമയെയാണ് അവള്‍ ഏറ്റവും കൂടുതല്‍ സ്‌നേഹിക്കുന്നത്. ഞാന്‍ രണ്ടാമതേ വരൂ. നാളെ മുതല്‍ അവള്‍ അഭിനയിക്കുന്നത് തുടരും. ഒരു ഇടവേളയുമെടുക്കില്ല.'- നിക്കോളായ് വ്യക്തമാക്കുന്നു.
14 വര്‍ഷമായി അടുത്ത സുഹൃത്തുക്കളാണ് വരലക്ഷ്മിയും നിക്കോളായിയും. കഴിഞ്ഞ മാര്‍ച്ചിലായിരുന്നു ഇരുവരുടേയും വിവാഹനിശ്ചയം. നിക്കോളായിയുടെ രണ്ടാം വിവാഹമാണിത്. മുന്‍ ഭാര്യ കവിത സച്ച്‌ദേവില്‍ പതിനഞ്ചുകാരിയായ കഷ സച്ച്‌ദേവ് എന്നൊരു മകളുണ്ട്. പവര്‍ ലിഫ്റ്റിങ് താരമായ കഷ മുംബൈയില്‍ അമ്മയോടൊപ്പമാണ് താമസിക്കുന്നത്. വിവാഹത്തിന് മുമ്പ് ശരത്കുമാറും വരലക്ഷ്മിയും കഷയും ദുബായില്‍ ഷോപ്പിങ് നടത്തുന്ന വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
Content Highlights: varalaxmi sarathkumars husband nicholai talks about name changing after marriage
Published: 16 Jul 2024, 11:34 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented