സിനിമാലോകത്ത് ഇപ്പോള്‍ വിവാഹസീസണാണ്. തമിഴ് ലോകത്തും ഇതിന്റെ ബാക്കിയെന്നോണം ആഘോഷങ്ങള്‍ നടക്കുകയാണ്. തെന്നിന്ത്യന്‍താരം ശരത്കുമാറിന്റെ മകളും നടിയുമായ വരലക്ഷ്മി ശരത്കുമാറിന്റെയും വരന്‍  നിക്കോളായ് സച്‌ദേവിന്റെയും പ്രീ വെഡ്ഡിങ് ചിത്രങ്ങളാണ് ഇപ്പോള്‍ ആരാധകരേറ്റെടുത്തിരിക്കുന്നത്. 

To advertise here,

പച്ച നിറത്തിലാണ് മെഹന്ദി ആഘോഷത്തിന് അതിഥികളുള്‍പ്പടെ എല്ലാരും എത്തിയത്. ഗില്ലിയിലെ 'അപ്പടി പോട്' എന്ന ഹിറ്റ് ഗാനത്തിന് ശരത്കുമാര്‍ ചുവടുവെക്കുന്നതും വീഡിയോയില്‍ കാണാം. കഴിഞ്ഞ 14 വർഷമായി ഇരുവരും സുഹൃത്തുക്കളാണ്. 

പ്രധാനമന്ത്രി നരേന്ദ്ര മോദി, രജനീകാന്ത്, കമല്‍ ഹാസന്‍ തുടങ്ങിയ പ്രമുഖരെ ചെന്നൈയില്‍ നടക്കുന്ന വിവാഹഘോഷത്തിന് വിജയലക്ഷ്മി ക്ഷണിച്ചിട്ടുണ്ട്. 

പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയുടെ ചിത്രങ്ങള്‍ വരലക്ഷ്മി സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു. നടന്‍ ശരത്കുമാറിന്റെ ആദ്യ ഭാര്യ ഛായയിലെ മകളാണ് വരലക്ഷ്മി. ഈ ദമ്പതിമാര്‍ക്ക് വരലക്ഷ്മിക്ക് പുറമേ പൂജ എന്ന മകള്‍ കൂടിയുണ്ട്.

ഈ വര്‍ഷം മാര്‍ച്ചിലാണ് വരലക്ഷ്മിയുടെ വിവാഹനിശ്ചയം നടന്നത്. മുംബൈ സ്വദേശിയായ ആര്‍ട്ട് ഗാലറിസ്റ്റാണ് പ്രതിശ്രുത വരനായ നിക്കോളായ് സച്ച്‌ദേവ്. ധനുഷ് സംവിധാനംചെയ്ത് നായകനായി അഭിനയിക്കുന്ന രായന്‍ ആണ് വരലക്ഷ്മിയുടേതായി റിലീസിന് തയ്യാറെടുത്തിരിക്കുന്ന ചിത്രം. മലയാളചിത്രം കളേഴ്‌സ്, തെലുങ്ക് ചിത്രം ശബരി എന്നിവയും നടിയുടേതായി വരാനിരിക്കുന്നു.