
കഴിഞ്ഞ ദിവസമാണ് യുഎസ് പൗരനായ മൈഖാലിയോ വിക്ടറോവിച്ചിനെ അന്തമാന്‍ നിക്കോബാര്‍ പോലീസ് അറസ്റ്റ് ചെയ്തത്. ഇന്ത്യയുടെ ഭാഗമായ വടക്കന്‍ സെന്റിനല്‍ ദ്വീപിലെ നിരോധിത ട്രൈബല്‍ റിസര്‍വ് പ്രദേശത്തേക്ക് അനധികൃതമായി കടന്നതിനായിരുന്നു യൂട്യൂബര്‍ കൂടിയായ മൈഖാലിയോയെ അറസ്റ്റ് ചെയ്തത്. സെന്റിനല്‍ ദ്വീപിലെ ഗോത്രവിഭാഗക്കാര്‍ക്ക് നല്‍കാനായി ഒരു തേങ്ങയും കോളാ കാനും ഇയാളുടെ കൈവശമുണ്ടായിരുന്നു.
പുറത്തുനിന്ന് ആരെയും അടുപ്പിക്കാത്ത ഗോത്രവര്‍ഗക്കാരാണ് സെന്റിനല്‍ ദ്വീപില്‍ ഇപ്പോഴും ജീവിക്കുന്നത്. അതിനാല്‍ തന്നെ മരണത്തെ മുന്നില്‍ക്കണ്ടുകൊണ്ടുള്ള സെന്റിനല്‍ യാത്ര അത്യന്തം സാഹസികമാണ്. 2018-ല്‍ മിഷനറി പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന, യുഎസ്സില്‍ നിന്നുള്ള ജോണ്‍ അലന്‍ ചൗ എന്ന 26-കാരന്റെ പേടിപ്പിക്കുന്ന അനുഭവം നമുക്ക് മുന്നിലുണ്ട്. വടക്കന്‍ സെന്റിനല്‍ ദ്വീപിലെത്തിയ ജോണിനെ ഗോത്രവര്‍ഗക്കാര്‍ കൊന്ന് മണലില്‍ കുഴിച്ചിടുകയായിരുന്നു.
എന്നാല്‍ അപകടകരമായ ഇത്തരം സ്ഥലങ്ങളിലേക്കുള്ള യാത്ര പതിവാക്കിയ ആളാണ് അറസ്റ്റിലായ മൈഖാലിയോ വിക്ടറോവിച്ച്. ഇത്തരം യാത്രകള്‍ കാരണം ഇയാളെ പലരും 'വിഡ്ഢി' എന്നാണ് വിശേഷിപ്പിക്കുന്നത്. ഇതിന് മുമ്പ് ഇയാള്‍ നടത്തിയ അപകടകരമായ യാത്ര അഫ്ഗാനിസ്ഥാനിലേക്കായിരുന്നു. താലിബാന്‍കാരെ സന്ദര്‍ശിക്കുകയായിരുന്നു ഉദ്ദേശം. ഇവര്‍ക്കൊപ്പം മൈഖാലിയോ ചിത്രങ്ങളെടുത്തിരുന്നു. താലിബാന്‍കാരുടെ യന്ത്രത്തോക്കുകളും വാളുകളും വാങ്ങി കയ്യില്‍ വെച്ചാണ് ഇയാള്‍ ഫോട്ടോയ്ക്ക് പോസ് ചെയ്തത്.
ഇപ്പോള്‍ ആന്‍ഡമാന്‍ നിക്കോബാര്‍ പോലീസ് അറസ്റ്റ് ചെയ്ത മൈഖാലിയോയ്‌ക്കെതിരെ നിരോധിത മേഖലയില്‍ അതിക്രമിച്ചുകയറിയതിനാണ് കേസെടുത്തത്. എട്ടുവര്‍ഷം വരെ തടവുശിക്ഷ കിട്ടാന്‍ സാധ്യതയുള്ള കുറ്റമാണിത്.
നൂറിനും മുന്നൂറിനുമിടയ്ക്കാണ് വടക്കന്‍ സെന്റിനല്‍ ദ്വീപിലെ ഗോത്ര ജനസംഖ്യ എന്നാണ് അനുമാനിക്കുന്നത്. ദുര്‍ബലമായ പ്രതിരോധശേഷിയുള്ളവരാണ് വടക്കന്‍ സെന്റിനല്‍ ദ്വീപിലെ ഗോത്രക്കാര്‍. പുറത്തുനിന്നുള്ളവര്‍ ദ്വീപിലെത്തിയാല്‍ ഇവര്‍ക്ക് അണുബാധയേല്‍ക്കാനും ഒരുപക്ഷേ മരണം പോലും സംഭവിക്കാനും സാധ്യതയുണ്ട്. ഇത്തരം കാര്യങ്ങളെല്ലാം പരിഗണിച്ചാണ് ഇന്ത്യ വടക്കന്‍ സെന്റിനല്‍ ദ്വീപിനെ നിരോധിത മേഖലയാക്കിയത്.
Content Highlights: US Man Arrested For Entering North Sentinel Earlier Met Taliban in Afghanistan
Published: 04 Apr 2025, 08:45 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented