കാന്‍ ചലച്ചിത്രോത്സവത്തിലെ റെഡ് കാര്‍പറ്റില്‍ ബോളിവുഡ് താരം ഉര്‍വശി റൗട്ടേലയുടെ ഔട്ട്ഫിറ്റും ക്ലച്ചും ഏറെ ശ്രദ്ധ നേടിയിരുന്നു. സ്ട്രാപ്‌ലെസ് ഗൗണിന് ഇണങ്ങുന്ന, നാലര ലക്ഷം രൂപ വില വരുന്ന തത്തയുടെ ആകൃതിയിലുള്ള ക്രിസ്റ്റല്‍ ക്ലച്ചാണ് ഉര്‍വശിയുടെ കൈയിലുണ്ടായിരുന്നത്. ഇതിന്റെ വീഡിയോയും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
എന്നാല്‍ ഇതിന് പിന്നാലെ ഉര്‍വശിയോട് റെഡ് കാര്‍പറ്റില്‍ നിന്ന് പോകാന്‍ പറയുന്ന ഒരു വീഡിയോയും ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായി. ക്യാമറകള്‍ക്ക് മുന്നില്‍ പോസ് ചെയ്തിരുന്ന ഉര്‍വശിയോട് അവിടെ നിന്ന് മാറാന്‍ ഒരു വളന്റിയര്‍ വന്ന് പറയുകയായിരുന്നു. അത് അനുസരിച്ച ഉര്‍വശി അവിടെ നിന്ന് മാറുകയും ചെയ്തു. ഒരുപാട് നേരം പോസ് ചെയ്തതുകൊണ്ടും അനുവദിച്ചതില്‍ കൂടുതല്‍ സമയം റെഡ് കാര്‍പറ്റ് ഉപയോഗിച്ചതുകൊണ്ടുമാകാം ഉര്‍വശിയോട് മാറിനില്‍ക്കാന്‍ പറഞ്ഞതെന്നാണ് ആരാധകരുടെ കണ്ടെത്തല്‍.
പല നിറങ്ങള്‍ ചേര്‍ന്ന സ്ട്രാപ്‌ലെസ് ഗൗണില്‍ അതിസുന്ദരിയായാണ് ഉര്‍വശി ഇത്തവണയും റെഡ് കാര്‍പറ്റിലെത്തിയത്. ഇതിനൊപ്പം ബഹുവര്‍ണത്തില്‍ കല്ലുകള്‍ പതിപ്പിച്ച കിരീടവും അതുപോലെയുള്ള കമ്മലുമാണ് നടി ധരിച്ചത്. പഞ്ചവര്‍ണ തത്തയുടെ ആകൃതിയിലുള്ള ക്ലച്ചും താരത്തെ വ്യത്യസ്തമാക്കി. ഈ ക്രിസ്റ്റല്‍ പാരറ്റ് ക്ലച്ചിന്റെ വില 5,695 ഡോളര്‍ (ഏകദേശം 4,85,000 രൂപ) ആണ്.
സില്‍വര്‍ സ്റ്റോണുകള്‍ പതിപ്പിച്ച തിളക്കമുള്ള നീല, പര്‍പ്പിള്‍ നിറത്തിലുള്ള കണ്‍പോളകള്‍, പിങ്ക് നിറത്തിലുള്ള ചുണ്ടുകള്‍ എന്നിയാണ് മേക്കപ്പില്‍ ഹൈലൈറ്റ് ചെയ്യപ്പെട്ടത്. ഉര്‍വശിയുടെ ലുക്ക് ഗംഭീരമാണെന്നും ഈ കാനില്‍ ഏറ്റവും മികച്ച രീതിയില്‍ ഔട്ട്ഫിറ്റ് തിരഞ്ഞെടുത്ത വ്യക്തി ഉര്‍വശിയാണെന്നുമാണ് ആരാധകരുടെ കമന്റുകള്‍.
Content Highlights: urvashi rautela asked to leave the cannes film festival red carpet
Published: 15 May 2025, 02:09 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented