
കാന്‍ അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ വീണ്ടുമെത്തി ബോളിവുഡ് താരവും മുന്‍ ലോകസുന്ദരിയുമായ ഐശ്വര്യ റായ്. മകള്‍ ആരാധ്യ ബച്ചനൊപ്പമാണ് രണ്ടാം തവണ ഐശ്വര്യ എത്തിയത്. നേരത്തേ നെറുകയില്‍ സിന്ദൂരമണിഞ്ഞുകൊണ്ടാണ് ആദ്യം ഐശ്വര്യ റെഡ് കാര്‍പ്പറ്റിലെത്തിയത്. ഇത് ഓപ്പറേഷന് സിന്ദൂറിനെ കുറിച്ചുള്ള സന്ദേശമാണെന്നും അഭിഷേകുമായുള്ള വിവാഹബന്ധം അവസാനിപ്പിക്കാന്‍ പോകുകയാണെന്ന അഭ്യൂഹങ്ങള്‍ക്കുള്ള പരോക്ഷ മറുപടിയാണെന്നുമെല്ലാം വ്യാഖ്യാനങ്ങളുണ്ടായിരുന്നു.
കാനില്‍ വീണ്ടുമെത്തിയ ഐശ്വര്യയുടെ ചിത്രങ്ങള്‍ എക്സ് ഉള്‍പ്പെടെയുള്ള സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായി. കറുത്ത ഗൗണായിരുന്നു ഐശ്വര്യയുടെ വേഷം. ഒപ്പം വെളുത്ത മേല്‍വസ്ത്രവുമുണ്ടായിരുന്നു. ഗൗരവ് ഗുപ്തയാണ് ഐശ്വര്യയ്ക്കായി വസ്ത്രങ്ങള്‍ രൂപകല്‍പ്പന ചെയ്തത്. മകള്‍ ആരാധ്യയും കറുത്ത വസ്ത്രമാണ് ധരിച്ചിരുന്നത്. തടിച്ചുകൂടിയവര്ക്കിടയിലൂടെ ആരാധ്യയാണ് അമ്മയെ കടന്നുപോകാന്‍ സഹായിച്ചത്.
റെഡ് കാര്‍പ്പറ്റിലെത്തിയ ഐശ്വര്യ റായ് ഹോളിവുഡ് താരം ഹെലെന് മിരെന്, നടിയും മോഡലുമായ കാര ഡെലിവീങ് എന്നിവര്‍ക്കൊപ്പം ചിത്രങ്ങള്‍ക്ക് പോസ് ചെയ്തു.
ഐവറി നിറത്തിലുള്ള മനോഹരമായ സാരി ധരിച്ചാണ് ഇത്തവണത്തെ കാന്‍ ചലച്ചിത്രമേളയില്‍ ആദ്യം ഐശ്വര്യ പ്രത്യക്ഷപ്പെട്ടത്. കദ്വ ബനാറസി ഹാന്‍ഡ്ലൂം സാരിയാണ് ഇത്. നെറുകയിലെ സിന്ദൂരത്തെ എടുത്ത് കാണിക്കാന്‍ സഹായിക്കുന്ന തരത്തിലുള്ള സാരിയായിരുന്നു ഐശ്വര്യയുടേത്. പ്രമുഖ ഫാഷന്‍ ഡിസൈനറായ മനീഷ് മല്‍ഹോത്രയായിരുന്നു ഇത് ഡിസൈന്‍ ചെയ്തത്.
മനീഷ് മല്‍ഹോത്ര ജ്വല്ലറിയില്‍ നിന്നുള്ള ആഭരണങ്ങളും താരം അണിഞ്ഞിരുന്നു. നെക്ക്ലേസില് 500 കാരറ്റിലേറെയുള്ള മാണിക്യക്കല്ലുകളും അണ്‍കട്ട് ഡയമണ്ടുകളുമാണുണ്ടായിരുന്നത്. 18 കാരറ്റ് സ്വര്‍ണത്തിലാണ് ഇവ കോര്‍ത്തിണക്കിയത്.
Content Highlights: Aishwarya Rai dazzles in black for her second look at Cannes Film Festival, steps out with daughter
Published: 23 May 2025, 09:51 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented