മകൾ തേജലക്ഷ്മി എന്ന കുഞ്ഞാറ്റയ്ക്ക് പിറന്നാളാശംസയേകി നടി ഉർവശി. ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ച കുറിപ്പിലൂടെയാണ് ഉർവശി പിറന്നാളാശംസ പങ്കുവെച്ചത്.കുഞ്ഞാറ്റയ്ക്കൊപ്പമുള്ള ചിത്രങ്ങൾക്കൊപ്പമാണ് ആശംസയും കുറിച്ചത്.എന്റെ മകൾക്ക് പിറന്നാളാശംസകൾ, നീ ജനിച്ച ദിവസം, ലോകത്തിലെ ഏറ്റവും വിലയേറിയ നിധി ലഭിച്ചതായി ഞാൻ മനസ്സിലാക്കി. ഐ ലവ് യൂ- എന്നാണ് ഉർവശി കുറിച്ചത്. 

To advertise here,

സാമൂഹികമാധ്യമങ്ങളിൽ സജീവമായ കുഞ്ഞാറ്റയുടെ റീലുകളും ടിക് ടോക് വിഡിയോകളും പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. അമ്മ ഉർവശിയുടെയും അച്ഛൻ മനോജ് കെ.ജയന്റെയും പാതപിന്തുടർന്ന് കുഞ്ഞാറ്റയും സിനിമാലോകത്തേക്ക് കടക്കുകയാണെന്ന വാർത്തകൾ പുറത്തുവന്നിരുന്നു. സുന്ദരിയായവൾ സ്റ്റെല്ല എന്ന ചിത്രത്തിലൂടെയാണ് കുഞ്ഞാറ്റയുടെ അരങ്ങേറ്റം.

യു.കെയിൽ ഉപരി പഠനം നടത്തിയ കുഞ്ഞാറ്റ വൈകാതെ സിനിമയിലെത്തുമെന്ന് നേരത്തെ സൂചന നൽകിയിരുന്നു. ഉർവശിക്കൊപ്പം 'പാബ്ലോ പാർട്ടി' എന്ന ചിത്രത്തിലും തേജലക്ഷ്മി അഭിനയിക്കുന്നുണ്ട്.