എല്ലാ സ്ത്രീകളെയും അമ്മയാകാന്‍ നിര്‍ബന്ധിക്കേണ്ടതില്ലെന്ന് ബോളിവുഡ് നടി ഊര്‍മിള മണ്ഡോദ്കര് . ടൈംസ് ഓഫ് ഇന്ത്യക്ക് നല്കിയ അഭിമുഖത്തിലാണ് അവര്‍ ഇക്കാര്യം പറഞ്ഞത്. മാതൃത്വത്തെക്കുറിച്ചും വൈകാതെ അമ്മയാകുമോ എന്ന ചോദ്യത്തിനും ഉത്തരം നല്‍കുകയായിരുന്നു അവര്‍. ചിലപ്പോള്‍ തന്റെ ജീവിതത്തില്‍ അത് സംഭവിക്കാമെന്നും ചിലപ്പോള്‍ ഇല്ലെന്നും അത് സംഭവിക്കേണ്ടതാണെങ്കില്‍ സംഭവിക്കട്ടെയെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഞാന്‍ അതിനുവേണ്ടി മാത്രമായി കാത്തിരിക്കുന്നില്ല. എന്നാല്‍, കാത്തിരിക്കുന്നില്ലെന്നും അതിന് അര്‍ത്ഥമില്ല. ഒരു ശരിയായ കാരണത്താലായിരിക്കണം അമ്മയാകേണ്ടത്. കുട്ടികളെ എനിക്ക് ഇഷ്ടമാണ്. പക്ഷേ, നമ്മുടെ സ്നേഹവും സംരക്ഷണവും ലഭിക്കേണ്ട ഒട്ടേറെ കുട്ടികള്‍ പുറത്തുണ്ട്. അവരെല്ലാം നിങ്ങളില്‍നിന്നു ജനിക്കണമെന്നില്ല-ഊര്‍മിള പറഞ്ഞു.
വിവാഹത്തെത്തുടര്‍ന്ന് സിനിമയില്‍ നിന്നും ഇടവേളയെടുത്തിരിക്കുകയാണ് ഊര്‍മിള. സിനിമയിലേക്ക് തിരിച്ചുവരുമോ എന്ന ചോദ്യത്തിന് സിനിമ താന്‍ വിട്ടിട്ടില്ലെന്നും വ്യത്യസ്തമായ ഘട്ടങ്ങളിലൂടെയാണ് ജീവിതം കടന്നുപോകുന്നതെന്നും അവര്‍ പറഞ്ഞു. ഓരോ ഘട്ടത്തിലൂടെയും ജീവിക്കണമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. വിവാഹം കഴിഞ്ഞപ്പോള്‍ എനിക്ക് അത് ആസ്വദിക്കണമായിരുന്നു. എല്ലാക്കാര്യങ്ങളും പൂര്‍ണമായും ആസ്വദിക്കാനും അനുഭവിക്കാനുമാണ് ഞാന്‍ ഇഷ്ടപ്പെടുന്നത്-അവര്‍ പറഞ്ഞു. സിനിമ എന്റെ ജീവിതത്തിലെ ഏറ്റവും മികച്ച ഭാഗമാണെന്നും എന്നാല്‍ അതല്ല തന്റെ ജീവിതത്തിന്റെ അവസാനമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
2016-ല്‍ ആയിരുന്നു ഊര്‍മിളയും കശ്മീരിൽ ബിസിനസ് ചെയ്യുന്ന മിര്‍ മൊഹ്സിന്‍ അഖ്തറും തമ്മിലുള്ള വിവാഹം. സിനിമയില്‍നിന്ന് വിട്ടുനില്‍ക്കുകയാണെങ്കിലും രാഷ്ട്രീയത്തിലൂടെയും മറ്റും അവര്‍ പൊതുരംഗത്ത് സജീവമാണ്.
Content highlights: urmila matondkar about motherhood and being a mother
Published: 04 Feb 2022, 01:46 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented