
അവരും നമ്മളില്‍ ഒരാളല്ലേ.. പിന്നെയെന്തിന് മാറ്റി നിര്‍ത്തണം. സ്മാര്‍ട് ഫോണ്‍ ഇമോജികളിലും ഇനിയവര്‍ ഉണ്ടാകും. ട്രാന്‍സ്ജെന്‍ഡര്‍ ഫ്ളാഗുകളും സിമ്പലുകളും ഇനിമുതല്‍ നമ്മുടെ സ്മാര്‍ട്ഫോണ്‍ ഇമോജികളില് ഇടം പിടിക്കും. കോട്ട് ധരിച്ച സ്ത്രീ, തലയില്‍ നെറ്റും ക്രൗണും ഇട്ട പുരുഷന്, കുഞ്ഞിനെ പരിപാലിക്കുന്ന പുരുഷന്... ഇങ്ങനെ ലിംഗസമത്വം പാലിക്കുന്ന ഇമോജികളാണ് പുതിയത്. ട്രാന്‍സ് ഇമോജികള്‍ക്ക് സോഷ്യല്‍മീഡിയയില്‍ വന്‍ വരവേല്പാണ് ലഭിക്കുന്നത്. ഇതൊരു വലിയ സന്തോഷമാണെന്ന് പലരും ട്വിറ്ററില്‍ പങ്കു വയ്ക്കുന്നു.
2008- ലാണ് ഐഫോണുകളില്‍ ജെന്‍ഡര്‍ ഇമോജികള്‍ വന്നു തുടങ്ങിയത്. 2012 ല്‍ ആന്‍ഡ്രോയിഡിലും. 2019-തോടെ കുടുംബം, പങ്കാളികള്‍ എന്നിങ്ങനെ ഒറ്റ ഇമോജികള്‍ക്ക് മാറ്റം വന്നു.
ഫോണ്‍ ഉപയോഗിക്കുന്ന ന്യൂജനറേഷന് ആളുകളില്‍ 35 ശതമാനം ഇപ്പോള്‍ ജെന്‍ഡര്‍ ന്യൂട്രല്‍ ആളുകളാണെന്നാണ് കണക്ക്. അവരെ കൂടി ഉള്‍ക്കൊള്ളിക്കാനാണ് ഈ ഇമോജി മാറ്റം.
നൂറിലധികം ഇമോജികള്‍ക്കാണ് യൂണികോഡ് കണ്‍സോര്‍ഷ്യം അനുമതി നല്‍കിയിരിക്കുന്നത്. ഇമോജി വേര്‍ഷന്‍ 13.0 ആണ് ഇത്.
Content Highlights: Transgender Emojis in smartphone
Published: 01 Feb 2020, 12:52 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented